7 Oct 2022 5:56 AM GMT
Summary
അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എഡല്‍വെയ്‌സ് നിശ്ചിത കാലാവധിയുള്ള രണ്ടു പുതിയ ദീര്‍ഘകാല ഇന്‍ഡെക്‌സ് ഫണ്ടുകള്‍ അവതരിപ്പിച്ചു. എഡല്‍വെയ്‌സ് ക്രിസില്‍ ഐബിഎക്‌സ് 50:50 ഗിഫ്റ്റ് പ്ലസ് എസ്ഡിഎല്‍ ജൂണ്‍ 2027, എഡല്‍വെയ്‌സ് ക്രിസില്‍ ഐബിഎക്‌സ് 50:50 ഗിഫ്റ്റ് പ്ലസ് എസ്ഡിഎല്‍ ഏപ്രില്‍ 2037 എന്നിവയാണ് പുതിയ ടാര്‍ഗറ്റ് മെചൂരിറ്റി ഇന്‍ഡെക്‌സ് ഫണ്ടുകള്‍. ഇതില്‍ ഏപ്രില്‍ 2037 ഫണ്ട് 15 വര്‍ഷം മെച്യൂരിറ്റി കാലാവധിയുള്ള ഇന്ത്യയിലെ ആദ്യ ഇന്‍ഡക്‌സ് ഫണ്ടണ്. ഇന്ത്യാ ഗവണ്‍മെന്റ് ബോണ്ടുകളിലും സ്റ്റേറ്റ് ഡെലവലപ്‌മെന്റ് ലോണുകളിലുമാണ് ഈ […]
അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എഡല്‍വെയ്‌സ് നിശ്ചിത കാലാവധിയുള്ള രണ്ടു പുതിയ ദീര്‍ഘകാല ഇന്‍ഡെക്‌സ് ഫണ്ടുകള്‍ അവതരിപ്പിച്ചു. എഡല്‍വെയ്‌സ് ക്രിസില്‍ ഐബിഎക്‌സ് 50:50 ഗിഫ്റ്റ് പ്ലസ് എസ്ഡിഎല്‍ ജൂണ്‍ 2027, എഡല്‍വെയ്‌സ് ക്രിസില്‍ ഐബിഎക്‌സ് 50:50 ഗിഫ്റ്റ് പ്ലസ് എസ്ഡിഎല്‍ ഏപ്രില്‍ 2037 എന്നിവയാണ് പുതിയ ടാര്‍ഗറ്റ് മെചൂരിറ്റി ഇന്‍ഡെക്‌സ് ഫണ്ടുകള്‍. ഇതില്‍ ഏപ്രില്‍ 2037 ഫണ്ട് 15 വര്‍ഷം മെച്യൂരിറ്റി കാലാവധിയുള്ള ഇന്ത്യയിലെ ആദ്യ ഇന്‍ഡക്‌സ് ഫണ്ടണ്. ഇന്ത്യാ ഗവണ്‍മെന്റ് ബോണ്ടുകളിലും സ്റ്റേറ്റ് ഡെലവലപ്‌മെന്റ് ലോണുകളിലുമാണ് ഈ മുച്വല്‍ ഫണ്ടുകളുടെ നിക്ഷേപം. പാസീവ് ഡെറ്റ് വിഭാഗത്തില്‍ 60000 കേടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന എഡല്‍വെയ്‌സ് മുച്വല്‍ ഫണ്ട് 52 ശതമാനം വിപണി വിഹിതമുള്ള കമ്പനിയാണ്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അവതരിപ്പിച്ച ടാര്‍ഗറ്റ് മെചൂരിറ്റി ഫണ്ടുകളുടെ വിജയത്തെ തുടര്‍ന്നാണ് പുതിയ രണ്ട് ഇന്‍ഡെക്‌സ് ഫണ്ടുകള്‍ കൂടി അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപകരുടെ ദീര്‍ഘകാല സ്ഥിര വരുമാന നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് എഡല്‍വെയ്‌സ്. ടാര്‍ഗറ്റ് മെചൂരിറ്റി ഫണ്ടുകളിലൂടെ ദീര്‍ഘകാലത്തേക്ക് വരുമാനം ഉറപ്പാക്കുന്ന ഫണ്ടുകളിലൂടെ നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങളൊരുക്കുകയാണ് ലക്ഷ്യം- എഡല്‍വെയ്‌സ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാധിക ഗുപ്ത പറഞ്ഞു.