26 Sep 2022 1:47 AM GMT
Summary
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി (ഐ.സി.ടി.) അക്കാദമി ഓഫ് കേരള സംഘടിപ്പിക്കുന്ന വാർഷിക വ്യാവസായിക-വിദ്യാഭ്യാസ കോൺക്ലേവായ ഇന്റർനാഷണൽ കോൺക്ലേവ് ഓൺ സ്‌കിൽസ്, എഞ്ചിനീയറിംഗ്, ആൻഡ് ടെക്‌നോളജിയുടെ (ഇക്സെറ്റ്) ആറാം പതിപ്പ് സെപ്റ്റംബർ 30ന് കൊച്ചി സിയാൽ ട്രേഡ് ഫെയർ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കും. ‘മെറ്റാവേഴ്സ്: ഭാവിയുടെ പുനർവിചിന്തനം’ എന്നതാണ് കോൺക്ലേവിന്റെ മുഖ്യപ്രമേയം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://ictkerala.org/icset വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബർ 28 ആണ്. ശാസ്ത്രം, സാങ്കേതികം, വാണിജ്യം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖ […]
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി (ഐ.സി.ടി.) അക്കാദമി ഓഫ് കേരള സംഘടിപ്പിക്കുന്ന വാർഷിക വ്യാവസായിക-വിദ്യാഭ്യാസ കോൺക്ലേവായ ഇന്റർനാഷണൽ കോൺക്ലേവ് ഓൺ സ്‌കിൽസ്, എഞ്ചിനീയറിംഗ്, ആൻഡ് ടെക്‌നോളജിയുടെ (ഇക്സെറ്റ്) ആറാം പതിപ്പ് സെപ്റ്റംബർ 30ന് കൊച്ചി സിയാൽ ട്രേഡ് ഫെയർ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കും. ‘മെറ്റാവേഴ്സ്: ഭാവിയുടെ പുനർവിചിന്തനം’ എന്നതാണ് കോൺക്ലേവിന്റെ മുഖ്യപ്രമേയം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://ictkerala.org/icset വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബർ 28 ആണ്.
ശാസ്ത്രം, സാങ്കേതികം, വാണിജ്യം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും വിദഗ്ദ്ധരും 'മെറ്റാവേഴ്സ്' പ്രമേയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാനൽ ചർച്ചകൾ, സ്പീക്കർ സെഷനുകൾ, കോണ്‍ക്ലേവിനു മുന്നോടിയായി നടത്തപ്പെടുന്ന വർക്‌ഷോപ്പുകൾ എന്നിവയിൽ പങ്കെടുക്കും.
കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വിക്രം സാരാഭായ് സ്പേസ് സെന്റർ മുൻ ഡയറക്ടറുമായ എം.സി. ദത്തൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ-വ്യവസായിക ഐടി മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. സമാപന സമ്മേളനം കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ്. ഉദ്ഘാടനം ചെയ്യും. ടി.സി.എസ്. വൈസ് പ്രസിഡണ്ട് ദിനേശ് തമ്പി അധ്യക്ഷത വഹിക്കും.
സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്, ടെക്‌ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ് സി.ഇ.ഒ: ജോയ് സെബാസ്റ്റ്യൻ, ഐ.സി.ടി. അക്കാദമി ചെയർമാൻ ടോണി തോമസ്, എ.ബി.സി. കോഡേഴ്‌സ് സി.ഇ.ഒ. മുഹമ്മദ് അമീൻ, അകാബേസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് അസോസിയേറ്റ് ഡെവലപ്പർ ജൈസൻ സാം, സെക്യു സെന്റർ പ്രൈവറ്റ് ലിമിറ്റഡ് സോക് എഞ്ചിനീയർ സിറിൽ ജോൺ വർഗീസ് എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ലിങ്ക്ഡ്ഇൻ, ടി.സി.എസ്, ഇ.വൈ. തുടങ്ങിയ കമ്പനികളിലെ വ്യവസായ പ്രതിനിധികളുടെ സാന്നിധ്യവും കോൺക്ലേവിൽ ഉണ്ടാകും.