image

22 Sept 2022 6:15 AM

Business

ബിസ്സിനസ് കേരള ട്രേഡ് എക്സ്പോ കൊച്ചിയിൽ  തുടങ്ങി

MyFin Bureau

ബിസ്സിനസ് കേരള ട്രേഡ് എക്സ്പോ കൊച്ചിയിൽ  തുടങ്ങി
X

Summary

ഒരു വർഷം കൊണ്ട് ഒരുലക്ഷം വ്യവസായങ്ങൾ എന്ന സംസ്ഥാന ഗവൺമെൻറിൻറെ  ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൻറെ ഭാഗമായി 5 ദിവസത്തെ ട്രേഡ് എക്സ്പോ കൊച്ചിയിൽ ആരംഭിച്ചു. നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസിൾക്ക് നാട്ടിൽ തന്നെ വ്യവസായം തുടങ്ങാനുള്ള അവസരം ഒരുക്കുകയാണ് എക്സ്പോയുടെ ഉദ്ദേശം. കൊച്ചി  കലൂർ  ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് 5 ദിവസത്തെ ട്രേഡ് എക്സ്പോ സംഘടിപ്പിച്ചിരുക്കുന്നത്. കോലഞ്ചരി ഏരിയ പ്രവാസി സഹകരണ സംഘ൦ ബിസ്സിനെസ്സ് കേരളയുമായി സഹകരിച്ചാണ് എക്സ്പോ  നടത്തുന്നത് .  കേരളത്തിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്ന […]


ഒരു വർഷം കൊണ്ട് ഒരുലക്ഷം വ്യവസായങ്ങൾ എന്ന സംസ്ഥാന ഗവൺമെൻറിൻറെ ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൻറെ ഭാഗമായി 5 ദിവസത്തെ ട്രേഡ് എക്സ്പോ കൊച്ചിയിൽ ആരംഭിച്ചു. നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസിൾക്ക് നാട്ടിൽ തന്നെ വ്യവസായം തുടങ്ങാനുള്ള അവസരം ഒരുക്കുകയാണ് എക്സ്പോയുടെ ഉദ്ദേശം.
കൊച്ചി കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് 5 ദിവസത്തെ ട്രേഡ് എക്സ്പോ സംഘടിപ്പിച്ചിരുക്കുന്നത്. കോലഞ്ചരി ഏരിയ പ്രവാസി സഹകരണ സംഘ൦ ബിസ്സിനെസ്സ് കേരളയുമായി സഹകരിച്ചാണ് എക്സ്പോ നടത്തുന്നത് . കേരളത്തിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്.ചെറുകിട മേഖലക്കും ടൂറിസം മേഖലക്കും ഊർജം പകരാൻ എക്സ്പോ സഹായകമാക്കുമെന്ന് എക്സ്പോ ചെയർമാൻ നിസാർ ഇബ്രാഹിം പറഞ്ഞു.
250 സ്‌റ്റാളുകളാണ് എക്സ്പോയിൽ ഒരുക്കിട്ടുള്ളത്.വിവിധ കമ്പനികളുടെ ഉത്പന്നങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, ബിസ്സിനെസ്സ് ,വിദ്യഭ്യാസം ,ജോലി, വിവാഹം , ഭക്ഷണം ,വിനോദം എന്നിങ്ങനെ നിരവധി മേഖലകളെ പ്രതിനിധീകരിക്കുന്ന സ്റ്റാളുകളാണ് എക്സ്പോയിൽ അണിനിരക്കുന്നത്.സംരംഭം തുടങ്ങുന്നവർക്ക് സഹായകമാകുന്ന സ്റ്റാളുകൾ പ്രത്യകം ഒരുക്കീട്ടുണ്ട്.
വ്യവസായ സെമിനാറുകൾ, സംരംഭകത്വ ചർച്ചകൾ, ബിസ്സിനസ്സ് സംരംഭകർക്കുള്ള മുഖാമുഖം, സംഭരംഭങ്ങളെ കുറിച്ച് അറിയാനും പങ്കടുക്കാനുമുള്ള അവസരം എന്നിവയും എക്സ്പോയിലുണ്ട് .