15 Sep 2022 3:55 AM GMT
Summary
സംസ്ഥാനത്ത് സംരംഭങ്ങളേയും സംരംഭകരേയും പരിപോഷിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്ഥാന സര്‍ക്കാരുമായി എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) കൈകോര്‍ക്കുന്നു. കുടുംബശ്രീ, സ്റ്റാര്‍ട്ടപ് മിഷന്‍, യുവജനക്ഷേമ ബോര്‍ഡ് എന്നിവയ്ക്കൊപ്പം പ്രവര്‍ത്തിച്ചുവന്നിരുന്ന ഇഡിഐഐ ഇനി വ്യവസായ വകുപ്പുമായും കെ-ഡിസ്കുമായും വിവിധ കോര്‍പ്പറേറ്റുകളുമായും ചേര്‍ന്ന് സംസ്ഥാനത്തെ സംരംഭകത്വ ആവാസവ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴില്‍ ഫീല്‍ഡ് തല ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കിവരുന്നത് ഇഡിഐഐ ആണ്. ഇതിനോടകം 200 ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം സുഗമമാക്കുന്നതിന് 60 റിസോഴ്‌സ് പേഴ്സൺമാരുടെ കേഡറിനും പരിശീലനം […]
സംസ്ഥാനത്ത് സംരംഭങ്ങളേയും സംരംഭകരേയും പരിപോഷിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്ഥാന സര്‍ക്കാരുമായി എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) കൈകോര്‍ക്കുന്നു. കുടുംബശ്രീ, സ്റ്റാര്‍ട്ടപ് മിഷന്‍, യുവജനക്ഷേമ ബോര്‍ഡ് എന്നിവയ്ക്കൊപ്പം പ്രവര്‍ത്തിച്ചുവന്നിരുന്ന ഇഡിഐഐ ഇനി വ്യവസായ വകുപ്പുമായും കെ-ഡിസ്കുമായും വിവിധ കോര്‍പ്പറേറ്റുകളുമായും ചേര്‍ന്ന് സംസ്ഥാനത്തെ സംരംഭകത്വ ആവാസവ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴില്‍ ഫീല്‍ഡ് തല ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കിവരുന്നത് ഇഡിഐഐ ആണ്. ഇതിനോടകം 200 ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം സുഗമമാക്കുന്നതിന് 60 റിസോഴ്‌സ് പേഴ്സൺമാരുടെ കേഡറിനും പരിശീലനം നല്‍കും.
എല്ലാ ജില്ലകളിലും നിലവിലുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ക്ലസ്റ്ററുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) നടപ്പാക്കുന്ന ‘ഒരു ജില്ല ഒരു ആശയം (ഒഡിഒഐ)’ എന്ന നൂതന പദ്ധതിയില്‍ തെരഞ്ഞെടുത്ത ക്ലസ്റ്ററുകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇഡിഐഐ പങ്കുചേരും. ഇന്ത്യയിലുടനീളം 300ലധികം ക്ലസ്റ്ററുകൾ നടപ്പിലാക്കിയതിന്റെ അനുഭവപരിചയമുള്ള ഇഡിഐഐ, ക്ലസ്റ്ററുകളുടെ സമ്പൂര്‍ണ പുനരുജ്ജീവനത്തിന് സഹായം നൽകുന്ന പ്രൊഫഷണൽ ടെക്‌നിക്കൽ ഏജൻസിയായിരിക്കും.
കേരളത്തിൽ ഏകദേശം 650 ബിസിനസ്സുകൾ സൃഷ്ടിക്കുന്നതിനായി മൈക്രോ സ്‌കിൽപ്രണർഷിപ്പ് പ്രോഗ്രാമുകൾ നടത്താൻ പ്രമുഖ സ്ഥാപനങ്ങളുമായും ഇൻസ്റ്റിറ്റ്യൂട്ട് സഹകരിക്കുന്നുണ്ട്. ഇതിൽ 60 ശതമാനവും സാങ്കേതികവിദ്യയിലധിഷ്ഠിതമായി സ്ത്രീകൾ നയിക്കുന്ന ഹരിത ബിസിനസുകളാണ്. കൂടുതല്‍ സ്ത്രീകള്‍ക്ക് സംരംഭകത്വത്തിലേക്ക് ചുവടുവെക്കാന്‍ പ്രചോദനം നൽകുന്ന പരിപാടിയാണിത്. കോർപ്പറേറ്റുകളുടെ പിന്തുണയോടെ ഇഡിഐഐ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ടഡ് മൈക്രോ വുമൺ എന്റർപ്രൈസസ് പരിപാടിയില്‍ 500-ലധികം വനിതാ സംരംഭകർ ചേരുകയും ബിസിനസ് പ്രൊമോഷൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
സംരംഭകത്വ, വിദ്യാഭ്യാസ, നൈപുണ്യ മേഖലയിലെ മുൻനിരക്കാരായ ഇഡിഐഐ, സമൂഹത്തിന്റെ സമഗ്രമായ വളർച്ച ഉറപ്പാക്കുന്ന നിരവധി വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് സർക്കാർ മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും കോർപ്പറേറ്റുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു. സോഷ്യൽ എന്റർപ്രണർഷിപ്പ്, സിഎസ്ആർ എന്നിവയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻഗണനാ മേഖലകളാണ്. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 40 വർഷമായി ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇഡിഐഐയുടെ സാന്നിധ്യം 30 വർഷമായി കേരളത്തിലുണ്ട്.