30 Aug 2022 6:21 AM GMT
Summary
കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനത്തിനായി 361.18 കോടി രൂപയുടെ കരാർ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസ് (ആർഐടിഇഎസ്, റിറ്റ്സ്) നേടി. ആർഐടിഇഎസ് കമ്പനിയുടെ സംയുക്ത സംരംഭത്തിനാണ് കരാർ ലഭിച്ചത്. കൊല്ലം റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വികസന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് റെയിൽവേ വക്താവ് പറഞ്ഞു. മൂന്ന് വർഷം കൊണ്ട് പൂർത്തിയാകുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ ആരംഭിക്കും. അന്താരാഷ്ട്ര നിലവാരമുള്ള താമസ സൊകര്യം, കഫറ്റേരിയ, ഹോട്ടൽ, എസി വെയിറ്റിംഗ് റൂം തുടങ്ങി വിവധ […]
കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനത്തിനായി 361.18 കോടി രൂപയുടെ കരാർ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസ് (ആർഐടിഇഎസ്, റിറ്റ്സ്) നേടി. ആർഐടിഇഎസ് കമ്പനിയുടെ സംയുക്ത സംരംഭത്തിനാണ് കരാർ ലഭിച്ചത്.
കൊല്ലം റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വികസന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് റെയിൽവേ വക്താവ് പറഞ്ഞു. മൂന്ന് വർഷം കൊണ്ട് പൂർത്തിയാകുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ ആരംഭിക്കും. അന്താരാഷ്ട്ര നിലവാരമുള്ള താമസ സൊകര്യം, കഫറ്റേരിയ, ഹോട്ടൽ, എസി വെയിറ്റിംഗ് റൂം തുടങ്ങി വിവധ പദ്ധതികളാണ് ഇതോടനുബന്ധിച്ച് നടപ്പാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കൊല്ലം റയിൽവേസ്റ്റേഷൻറെ മുഖഛായ തന്നെ മാറുമെന്ന് വക്താവ് പറഞ്ഞു.
പദ്ധതിയിൽ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിന്റെ പങ്ക് 51 ശതമാനം ആണെന്നും, ഇതിന്റെ മൂല്യം ഏകദേശം 184 കോടി രൂപയാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഒരു മിനിരത്‌ന (കാറ്റഗറി I) ഷെഡ്യൂൾ ‘എ’ പൊതുമേഖലാ സംരംഭവും, ഇന്ത്യയിലെ ട്രാൻസ്‌പോർട്ട് കൺസൾട്ടൻസി, എഞ്ചിനീയറിംഗ് മേഖലകളിലെ മുൻനിര കമ്പനിയുമാണ് ആർഐടിഇഎസ്. വിദേശത്ത് റോളിംഗ് സ്റ്റോക്ക് നൽകുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ ഏക കയറ്റുമതി വിഭാഗമാണ് കമ്പനി. കമ്പനിയുടെ 72.2% ഓഹരി ഇന്ത്യാ ഗവൺമെന്റിന്റെ കൈവശമാണ്.
2022 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റ വിൽപ്പന കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 629.36 കോടി രൂപയിൽ നിന്ന് 21.7% ഉയർന്ന് 766.02 കോടി രൂപയായി.