17 Aug 2022 5:43 AM
Summary
തിരുവനന്തപുരം: കേരളസർക്കാരിന്റെ ഓൺലൈൻ ഓട്ടോ ടാക്സി സംരംഭമായ ‘കേരള സവാരി’ പ്രവർത്തനം ആരംഭിച്ചു. തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്ര എന്ന ടാഗ് ലൈനുമായാണ്, സർക്കാർ മേഖലയിലെ രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസിന് കേരള സർക്കാർ തുടക്കം കുടിക്കുന്നത്. മോട്ടോർ തൊഴിലാളികൾക്ക് ഒരു കൈത്താങ് എന്നതിനൊപ്പം പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷതവും തർക്കരഹിതവുമായ യാത്രയാണ് ലക്ഷ്യമിടുന്നത്. മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ച നിരക്കും എട്ട് ശതമാനം സർവ്വീസ് ചാർജ്ജും മാത്രമേ സവാരി ഈടാക്കൂ. തൊഴിലാളികൾക്ക് ന്യായമായ ചാർജ്ജ് […]
തിരുവനന്തപുരം: കേരളസർക്കാരിന്റെ ഓൺലൈൻ ഓട്ടോ ടാക്സി സംരംഭമായ ‘കേരള സവാരി’ പ്രവർത്തനം ആരംഭിച്ചു. തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്ര എന്ന ടാഗ് ലൈനുമായാണ്, സർക്കാർ മേഖലയിലെ രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസിന് കേരള സർക്കാർ തുടക്കം കുടിക്കുന്നത്.
മോട്ടോർ തൊഴിലാളികൾക്ക് ഒരു കൈത്താങ് എന്നതിനൊപ്പം പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷതവും തർക്കരഹിതവുമായ യാത്രയാണ് ലക്ഷ്യമിടുന്നത്.
മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ച നിരക്കും എട്ട് ശതമാനം സർവ്വീസ് ചാർജ്ജും മാത്രമേ സവാരി ഈടാക്കൂ. തൊഴിലാളികൾക്ക് ന്യായമായ ചാർജ്ജ് ലഭിക്കുമെന്ന് ഉറപ്പാക്കും. തിരക്കുള്ള സമയങ്ങളിൽ നിരക്ക് വ്യത്യാസമില്ലെന്നത് മറ്റ് ഓൺലൈൻ ടാക്സി സർവ്വീസുകളെ അപേക്ഷിച്ച് സവാരിയുടെ പ്രത്യേകതയാണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ മാത്രം നടപ്പാക്കുന്ന പദ്ധതി കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭകളിൽ ഉടൻ നടപ്പാക്കും.
സ്വകാര്യ ടാക്സികൾ 20-30 ശതമാനം വരെ സർവീസ് ചാർജുകൾ ഈടാക്കുമ്പോൾ സവാരിക്ക് 8 ശതമാനം മാത്രമാണ് സർക്കാർ ഈടക്കുന്നത്. ഈ തുക ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ക്ഷേമത്തിനായി ഉപയോഗിക്കുകയും ചെയ്യും." കേരള സവാരി " ഡ്രൈവർമാർക്കായി പ്രത്യേക യൂണിഫോം തയ്യാറാക്കും. ബുക്കിങ് ക്യാൻസൽ ചെയ്യാനുള്ള സൗകര്യം യാത്രക്കാർക്കും ഡ്രൈവർക്കും ഏർപ്പാടാക്കിയിട്ടുണ്ട്.
സുരക്ഷിതത്വം മുൻനിർത്തി ജിപിഎസ് സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. കുട്ടികൾ, സ്ത്രീകൾ, വികലoഗർ, പ്രായമുള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകും. കേരള സവാരി ആപ്പിനുള്ളിൽ ഒരു പാനിക്ക് ബട്ടൺ ഉൾപ്പെടുത്തിയിട്ടുണ്ട്. അപകടമെന്നു തോന്നിയാൽ ഡ്രൈവർക്കോ യാത്രക്കാർക്കോ ഇത് ഉപയോഗിക്കാം. പോലീസ് ക്ലീറൻസ് ലഭിച്ച ഡ്രൈവർമാർക്ക് മാത്രമേ കേരള സവാരി ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അതിനുപുറമേ അപകട ഇൻഷുറൻസ് ഏർപ്പാടാക്കിയിട്ടിട്ടുണ്ട്.
എയർപോർട്ടിലും, റയിൽവേ സ്റ്റേഷനിലും പ്രത്യേക പാർക്കിംഗ് സൗകര്യവും കേരള സവാരിക്ക് തയ്യാറാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ ഇത് സഹായകമാകും. അവർക്കുള്ള സഹായങ്ങൾ നൽകാനായി പ്രത്യേക ക്ലാസ്സുകളും സംഘടിപ്പിക്കും. പാലക്കാടുള്ള ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ആണ് ഇതിനു വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നത്. കേരള സവാരിയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലോഗോ മന്ത്രി വി. ശിവൻ കുട്ടി പ്രകാശനം ചെയ്തു.
കനകകുന്നിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ ബുക്കിങ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ നിർവഹിച്ചു. മിനി ആന്റണി ഐ എ എസ്, വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇത് പുതു വർഷത്തിൽ കേരളത്തിലെ ജനങ്ങൾക്ക് നൽകുന്ന സമ്മാനമാണ് എന്നാണ് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞത്.