image

13 Aug 2022 1:40 AM

Business

വരുമാനം കുറഞ്ഞു, മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 16% ഇടിഞ്ഞു 825 കോടിയായി

MyFin Desk

വരുമാനം കുറഞ്ഞു, മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 16% ഇടിഞ്ഞു 825 കോടിയായി
X

Summary

ജൂൺ പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 16 ശതമാനം ഇടിഞ്ഞു 825 കോടി രൂപയായി. ടീസർ വായ്പകൾക്കുള്ള  കുറഞ്ഞ പലിശ നിരക്ക് മൂലം വരുമാനം കുറഞ്ഞതാണ് ഇടിവിനു കാരണം. മൊത്ത വരുമാനം 2022 -23 വർഷത്തിൽ 5 ശതമാനം ഇടിഞ്ഞു 2,804 കോടി രൂപയായി. 2021-22 വർഷത്തിൽ ഇത് 2963 കോടി രൂപയായിരുന്നു. കഴിഞ്ഞ മാർച്ച് പാദത്തിൽ അവതരിപ്പിച്ച ടീസർ വായ്പകൾ ഉയർന്ന മൂല്യമുള്ള ഉപഭോക്താൾ വർധിക്കുന്നതിന് കരണമായെങ്കിലും അതിന്റെ കുറഞ്ഞ പലിശ നിരക്ക് മൂലം വരുമാനത്തിൽ ഇടിവുണ്ടായെന്നു മുത്തൂറ്റ് ഫിനാൻസിന്റെ മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ പറഞ്ഞു. ഈ പാദത്തിൽ ഇത്തരത്തിയിലുള്ള വായ്പകൾടെ പലിശ നിരക്ക് ഉയർത്തുന്നതിൽ കമ്പനി […]


ജൂൺ പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 16 ശതമാനം ഇടിഞ്ഞു 825 കോടി രൂപയായി. ടീസർ വായ്പകൾക്കുള്ള കുറഞ്ഞ പലിശ നിരക്ക് മൂലം വരുമാനം കുറഞ്ഞതാണ് ഇടിവിനു കാരണം. മൊത്ത വരുമാനം 2022 -23 വർഷത്തിൽ 5 ശതമാനം ഇടിഞ്ഞു 2,804 കോടി രൂപയായി. 2021-22 വർഷത്തിൽ ഇത് 2963 കോടി രൂപയായിരുന്നു. കഴിഞ്ഞ മാർച്ച് പാദത്തിൽ അവതരിപ്പിച്ച ടീസർ വായ്പകൾ ഉയർന്ന മൂല്യമുള്ള ഉപഭോക്താൾ വർധിക്കുന്നതിന് കരണമായെങ്കിലും അതിന്റെ കുറഞ്ഞ പലിശ നിരക്ക് മൂലം വരുമാനത്തിൽ ഇടിവുണ്ടായെന്നു മുത്തൂറ്റ് ഫിനാൻസിന്റെ മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ പറഞ്ഞു. ഈ പാദത്തിൽ ഇത്തരത്തിയിലുള്ള വായ്പകൾടെ പലിശ നിരക്ക് ഉയർത്തുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും അത് വിജയകരമായി പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാദടിസ്ഥാനത്തിൽ കമ്പനിയുടെ വായ്പ ആസ്തികൾ 2 ശതമാനം ഇടിഞ്ഞു 63,444 കോടി രൂപയായി. എങ്കിലും കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നിന്നും 9 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 58,135 കോടി രൂപയായിരുന്നു.