12 Aug 2022 6:56 AM GMT
Summary
തിരുവനന്തപുരം: സ്വാതന്ത്യദിനത്തിന്റെ 75 ാം വാര്‍ഷികത്തിന്റെ ഭാഗമായി ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് 1.55 ഏക്കര്‍ ഭൂമി സമ്മാനമായി നല്‍കി ഫെഡറല്‍ ബാങ്ക്. സംസ്ഥാനത്തെ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ സ്വന്തം ഭവനം വിഭാവനം ചെയ്യുന്ന 'ലൈഫ് മിഷന്‍' പദ്ധതിയിലേയ്ക്കാണ് സ്ഥലം സംഭാവന ചെയ്തിരിക്കുന്നത്. ഫെഡറല്‍ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലെ 1.55 ഏക്കര്‍ വസ്തുവിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം ബാങ്ക് ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ സി ബാലഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇത് […]
തിരുവനന്തപുരം: സ്വാതന്ത്യദിനത്തിന്റെ 75 ാം വാര്‍ഷികത്തിന്റെ ഭാഗമായി ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് 1.55 ഏക്കര്‍ ഭൂമി സമ്മാനമായി നല്‍കി ഫെഡറല്‍ ബാങ്ക്. സംസ്ഥാനത്തെ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ സ്വന്തം ഭവനം വിഭാവനം ചെയ്യുന്ന 'ലൈഫ് മിഷന്‍' പദ്ധതിയിലേയ്ക്കാണ് സ്ഥലം സംഭാവന ചെയ്തിരിക്കുന്നത്.
ഫെഡറല്‍ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലെ 1.55 ഏക്കര്‍ വസ്തുവിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം ബാങ്ക് ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ സി ബാലഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇത് കുറഞ്ഞത് 40 കുടുംബങ്ങള്‍ക്കെങ്കിലും പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, രാജനാരായണന്‍ എന്‍, ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും ഹെഡ് ലോണ്‍ കളക്ഷന്‍ റിക്കവറി ഡിപ്പാര്‍ട്ട്മെന്റ്, റെഞ്ചി അലക്സ്, വൈസ് പ്രസിഡന്റ്-സോണല്‍ ഹെഡ് - തിരുവനന്തപുരം, അനൂപ് ടി, വൈസ് പ്രസിഡന്റ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സംസ്ഥാനത്തെ ഭൂരഹിതരും ഭവനരഹിതരുമായ എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷിതവും മതിയായതുമായ പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതിയായ ലൈഫ് മിഷന്‍ (ദി ലൈവ് ലിഹുഡ്, ഇന്‍ക്ലൂഷന്‍, ഫിനാന്‍ഷ്യല്‍ എംപവര്‍മെന്റ് മിഷന്‍) 2016 സെപ്റ്റംബര്‍ 28 നാണ് ആരംഭിച്ചത്. സര്‍ക്കാര്‍ ഫണ്ട്, സ്‌പോണ്‍സര്‍ഷിപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ വിനിയോഗിച്ച് ഭവന നിര്‍മ്മാണ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി.