9 Aug 2022 9:34 AM GMT
Summary
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വസ്ത്രനിർമാതാക്കളുടെ സംഘടനയായ സിഗ്മ സംഘടിപ്പിക്കുന്ന 'പെൽവിസ് സിഗ്മ ഫാഷൻ ഫെസ്റ്റിവൽ 2022' കോഴിക്കോട് ആരംഭിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററിൽനടക്കുന്ന ഫെസ്റ്റിവൽ നഗരസഭാധ്യക്ഷ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷൻ ഫെസ്റ്റിന്റെ ആദ്യദിനമായ ചൊവ്വാഴ്ച 10 പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ ഷോ നടന്നു. കഴിഞ്ഞ രണ്ടുവർഷത്തെ സിഗ്മയുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന സിഗ്മ ആനുവൽ മാഗസിൻ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോഹർ ടാംട്ടൺ പ്രകാശിപ്പിച്ചു. 5000 ത്തിലധികം […]
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വസ്ത്രനിർമാതാക്കളുടെ സംഘടനയായ
സിഗ്മ സംഘടിപ്പിക്കുന്ന 'പെൽവിസ് സിഗ്മ ഫാഷൻ ഫെസ്റ്റിവൽ 2022' കോഴിക്കോട് ആരംഭിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററിൽനടക്കുന്ന ഫെസ്റ്റിവൽ നഗരസഭാധ്യക്ഷ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്തു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷൻ ഫെസ്റ്റിന്റെ ആദ്യദിനമായ ചൊവ്വാഴ്ച 10 പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ ഷോ നടന്നു. കഴിഞ്ഞ രണ്ടുവർഷത്തെ സിഗ്മയുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന സിഗ്മ ആനുവൽ മാഗസിൻ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോഹർ ടാംട്ടൺ പ്രകാശിപ്പിച്ചു.
5000 ത്തിലധികം ചെറുകിട വ്യാപാരികളും വിതരണക്കാരും 200ലധികം വസ്‌ത്രനിർമാതാക്കളും മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നായി 100ൽ അധികം കയറ്റുമതിക്കാരും മേളയിൽ പങ്കെടുക്കുന്നുണ്ട്.
170 സ്‌റ്റാളുകളിലായി രാജ്യമെമ്പാടുമുള്ള 90 പ്രദർശകർ പുതിയ ഉൽപ്പന്നങ്ങളും ബ്രാൻഡുകളും അവതരിപ്പിക്കുന്നു. മേളയിലെത്തുന്ന ചെറുകിട വ്യാപാരികളിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഡോട്ട്സ് കാർഗോ സ്പോൺസർ ചെയ്യുന്ന ബിഎംഡബ്ല്യു ജി 310 ആർ സ്‌പോർട്‌സ് ബൈക്ക് സമ്മാനമായി നൽകും.
സിഗ്മ പ്രസിഡന്റ് അൻവർ യു ഡി,
ജനറൽ സെക്രട്ടറി അബ്ബാസ് അദ്ധറ, ട്രഷറർ ഷെരീഫ് കെ എച്ച്, വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ്, ജോയിന്റ് സെക്രട്ടറി നെൽസൺ എന്നിവർ സംസാരിച്ചു.