image

28 July 2022 1:48 AM GMT

Business

ട്രാവന്‍കൂര്‍ സിമന്റ്സിന് കേരള സര്‍ക്കാറിൻറെ ധനസഹായം

MyFin Bureau

ട്രാവന്‍കൂര്‍ സിമന്റ്സിന് കേരള സര്‍ക്കാറിൻറെ ധനസഹായം
X

Summary

 സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്റ്സിന് (പിഎസ്യു) കേരള സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. വ്യവസായ മന്ത്രി പി രാജീവ് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിവിധ ബാധ്യതകളും നഷ്ടങ്ങളും നികത്താന്‍ ദീര്‍ഘകാല കര്‍മപദ്ധതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. സ്ഥാപനം നേരിടുന്ന പ്രവര്‍ത്തന മൂലധന പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കമ്പനിയുടെ 2010 മുതലുള്ള കുടിശ്ശിക തീര്‍ക്കാന്‍ റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല […]


സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്റ്സിന് (പിഎസ്യു) കേരള സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. വ്യവസായ മന്ത്രി പി രാജീവ് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിവിധ ബാധ്യതകളും നഷ്ടങ്ങളും നികത്താന്‍ ദീര്‍ഘകാല കര്‍മപദ്ധതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. സ്ഥാപനം നേരിടുന്ന പ്രവര്‍ത്തന മൂലധന പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കമ്പനിയുടെ 2010 മുതലുള്ള കുടിശ്ശിക തീര്‍ക്കാന്‍ റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാധ്യതകള്‍ തീര്‍ക്കാന്‍ കൊച്ചിയിലെ കാക്കനാടുള്ള കമ്പനിയുടെ വസ്തു വില്‍ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കമ്പനിയുടെ ഉല്‍പ്പാദനം നവീകരിക്കുന്നതിന്, പ്രൊഫഷണലുകളെ അവരുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയും അതിന്റെ പ്രധാന ഉത്പന്നമായ വൈറ്റ് സിമന്റിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.