23 Jun 2022 1:00 AM GMT
Startups
കേരള സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകൾക്ക് 250 കോടി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് സമാഹരിക്കും
MyFin Desk
Summary
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കായി 250 കോടി രൂപ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് സമാഹരിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രാരംഭ ചെലവുകള്‍ക്കായി ഒരു കോടി രൂപയും മന്ത്രിസഭ വകയിരുത്തിയതായി പ്രസ്താവനയില്‍ പറഞ്ഞു. കെഎഫ്സി, കെഎസ്എഫ്ഇ, കെഎസ്ഐഡിസി തുടങ്ങിയ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് അല്ലെങ്കില്‍ കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള/നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിന്റെ സംയുക്ത സ്‌പോണ്‍സര്‍ ട്രസ്റ്റ് വഴിയാണ് ഫണ്ട് സമാഹരിക്കുക. ഈ വര്‍ഷം […]
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കായി 250 കോടി രൂപ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് സമാഹരിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രാരംഭ ചെലവുകള്‍ക്കായി ഒരു കോടി രൂപയും മന്ത്രിസഭ വകയിരുത്തിയതായി പ്രസ്താവനയില്‍ പറഞ്ഞു. കെഎഫ്സി, കെഎസ്എഫ്ഇ, കെഎസ്ഐഡിസി തുടങ്ങിയ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് അല്ലെങ്കില്‍ കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള/നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിന്റെ സംയുക്ത സ്‌പോണ്‍സര്‍ ട്രസ്റ്റ് വഴിയാണ് ഫണ്ട് സമാഹരിക്കുക.
ഈ വര്‍ഷം മാര്‍ച്ചില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. വൈവിധ്യമാര്‍ന്ന മേഖലകളിലെ കേരളത്തിന്റെ ശക്തി കണക്കിലെടുത്ത്, സംസ്ഥാന സര്‍ക്കാര്‍, 2022 ലെ ബജറ്റില്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 250 കോടി രൂപ പരിധിയില്‍ ഒരു വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് സമാഹരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
കോട്ടയം ജില്ലയിലെ വെള്ളൂരില്‍ പുതുതായി സ്ഥാപിതമായ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ (കെപിപിഎല്‍) പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ വനംവകുപ്പിന് കീഴിലുള്ള തോട്ടങ്ങളില്‍ നിന്ന് കടലാസ് പള്‍പ്പ് ഉല്‍പാദനത്തിന് വനത്തില്‍ നിന്നുള്ള 24,000 ടണ്‍ അസംസ്‌കൃത വസ്തുക്കള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ നിരക്ക് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയതായി അറിയിപ്പില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ (എച്ച്എന്‍എല്‍) പുതിയ പേരാണ് കെപിപിഎല്‍.