10 Jun 2022 1:28 AM GMT
Summary
സുഗന്ധ വ്യഞ്ജന മേഖലയിലെ പ്രമുഖരായ കിച്ചണ്‍ ട്രഷേഴ്‌സ് വന്‍ വിപുലീകരിണത്തിന് പദ്ധതിയിടുന്നു. പാല്‍, എണ്ണ, സ്‌നാക്‌സ് വിഭാഗങ്ങളിലേക്കാണ് കമ്പനി പുതിയായി സാന്നിധ്യം വ്യാപിക്കുന്നതെന്ന് ഉത്പാദകരായ ഇന്റര്‍ഗോ ബ്രാന്‍ഡാണ് ഇക്കാര്യം അറിയിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 40 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയെന്ന് കിച്ചണ്‍ ട്രഷേഴ്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശോക് മാണി അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 കോടി അധികമായി നിക്ഷേപിക്കാനും ഏവ് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ വില്‍പ്പനയുമാണ് കമ്പനി ലക്ഷ്യമിടുന്നത്. 250 […]
സുഗന്ധ വ്യഞ്ജന മേഖലയിലെ പ്രമുഖരായ കിച്ചണ്‍ ട്രഷേഴ്‌സ് വന്‍ വിപുലീകരിണത്തിന് പദ്ധതിയിടുന്നു. പാല്‍, എണ്ണ, സ്‌നാക്‌സ് വിഭാഗങ്ങളിലേക്കാണ് കമ്പനി പുതിയായി സാന്നിധ്യം വ്യാപിക്കുന്നതെന്ന് ഉത്പാദകരായ ഇന്റര്‍ഗോ ബ്രാന്‍ഡാണ് ഇക്കാര്യം അറിയിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 40 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയെന്ന് കിച്ചണ്‍ ട്രഷേഴ്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശോക് മാണി അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 കോടി അധികമായി നിക്ഷേപിക്കാനും ഏവ് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ വില്‍പ്പനയുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
250 കോടി രൂപയാണ് ഈ വര്‍ഷത്തെ ബിസിനസ് വോള്യത്തില്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ 65 ശതമാനം മേഖലയില്‍ ഇപ്പോള്‍ കിച്ചണ്‍ ട്രഷേഴ്‌സിന്റെ ഉത്പന്നങ്ങള്‍ എത്തുന്നുണ്ട്. 18 മാസങ്ങള്‍ കൊണ്ട് ഇത് 95 ശതമാനത്തില്‍ എത്തിക്കും. ഈ കാലയളവില്‍ സെയ്ല്‍സ് ടീമിന്റെ വലുപ്പം 50 ശതമാനമായി വര്‍ധിപ്പിക്കുമെന്നും അശോക് മാണി വ്യക്തമാക്കി.