11 Oct 2023 9:06 AM GMT
Summary
ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്
കെഎസ്എഫ്ഇ ഇന്ന് (ഒക്ടോബർ 11 ) പുറത്തിറക്കിയ മൊബൈൽ ആപ്പായ ``കെഎസ്എഫ്ഇ ഉപയോഗിച്ച് ഇനി ചിട്ടിയുടെ മാസ തവണകൾ അടക്കം. ചിട്ടി വിളിക്കാൻ ശാഖ മാനേജരെ ചുമതലപ്പെടുത്തുന്ന അനുമതി പത്രം നൽകാനും സ്വന്തം അക്കൗണ്ട് പരിശോധിക്കാനും ആപ്പ് പ്രയോജനപ്പെടും . പ്ലേയ് സ്റ്റോറിൽ നിന്ന് ഡൌൺ ലോഡ് ചെയ്ത ആപ്പ് ഉപയോഗിക്കാവുന്നതാണ്.
കെ എസ് എഫ് ഇ പവറിന്റെ ഉദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ തിരുവന്തപുരത്തു നിർവഹിച്ചു. ചടങ്ങിൽ ഒട്ടേറെ പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു
കെഎസ്എഫ് ഇ യുടെ ഡയമണ്ട് ചിട്ടി 2.0 പദ്ധതിയിൽ അംഗമാവുന്ന 30 പേർ വരുന്ന ഓരോ ഗ്രൂപ്പിലും ഒരു വ്യക്തിക്ക് 3000 രൂപയുടെ ഗിഫ്റ്റ് ചെക്ക് ഉറപ്പാക്കുന്ന വിധത്തിൽ സമ്മാനപദ്ധതിയും ഉണ്ട്. ബ൦മ്പർ സമ്മാനമായി ഒരാൾക്ക് 15 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും, രണ്ടാം സമ്മാനമായി 34 പേർക്ക് 2.5 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും ലഭിക്കും. ആകെ നാല് കോടിയോളം വരുന്ന സമ്മാനങ്ങളാണ് ഒരുക്കുന്നത്.