image

30 Sep 2023 4:45 AM GMT

Investments

ലഘുസമ്പാദ്യ റെക്കറിംഗ് ഡിപ്പോസിറ്റ് പലിശ 0.2 % ഉയര്‍ത്തി

MyFin Desk

small savings scheme | Reserve Bank of India
X

Summary

  • ലഘു സമ്പാദ്യ പദ്ധതികള്‍ക്ക് കീഴില്‍ ആകെ ഒമ്പത് പദ്ധതികളുണ്ട്.


ലഘു സമ്പാദ്യ പദ്ധതിയില്‍ ഉള്‍പ്പെടുന്ന പഞ്ചവർഷ റെക്കറിംഗ് ഡിപ്പോസിറ്റ് പദ്ധതിയുടെ പലിശനിരക്ക് ഒക്ടോബര്‍-ഡിസംബര്‍ ക്വാർട്ടറില്‍ 0 . 2 ശതമാനം ( 20 ബേസിസ് പോയിന്‍റ്) ഉയർത്തി. ഇതോടെ റെക്കറിംഗ് ഡിപ്പോസിറ്റ് പലിശ നിരക്ക് 6 ൽ 7 ശതമാനമായി.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് ലഘുസമ്പാദ്യ പദ്ധതികളില്‍ ഉള്‍പ്പെടുന്ന 12 പദ്ധതികളില്‍ മറ്റു 11 പദ്ധതികളുടേയും പലിശനിരക്കില്‍ മാറ്റമില്ല. ഇവയ്ക്ക് ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ നല്‍കിയ അതേ പലിശ നിരക്ക് തുടരും. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചെറുകിട സമ്പാദ്യ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ വിപണി വരുമാനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.

ഏറ്റവും ജനപ്രിയ പദ്ധഥികളായ പബ്ളിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി അക്കൌണ്ട് എന്നിവയുടെ പലിശ നിരക്ക് യഥാക്രമം 7 . 1 ശതമാനം, 8 ശതമാനം വീതം നിലനിർത്തിയിട്ടുണ്ട്.