3 Feb 2022 4:01 AM
Summary
2021-22 ന്റെ നാലാം പാദത്തിൽ എൻ എസ് സി, പി പി എഫ് എന്നിവയുൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ സർക്കാർ. ഈ പാദത്തിൽ പലിശ നിരക്ക് ഇനിയും കുറച്ചേക്കാമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഈ ആശങ്കകളെ അസ്ഥാനത്താക്കി കൊണ്ടാണ് സർക്കാറിന്റെ പുതിയ തീരുമാനം. ഒമിക്രോൺ വ്യാപനവും ഉയർന്ന പണപ്പെരുപ്പവുമാണ് തീരുമാനത്തിനു പിന്നിലെന്നിരിക്കെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പും ഇതിനൊരു ഘടകമായി ചൂണ്ടിക്കാട്ടുന്നു. നിലവിലെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റേയും (പി പി എഫ്), നാഷണൽ സേവിംഗ്സ് […]
2021-22 ന്റെ നാലാം പാദത്തിൽ എൻ എസ് സി, പി പി എഫ് എന്നിവയുൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ സർക്കാർ. ഈ പാദത്തിൽ പലിശ നിരക്ക് ഇനിയും കുറച്ചേക്കാമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഈ ആശങ്കകളെ അസ്ഥാനത്താക്കി കൊണ്ടാണ് സർക്കാറിന്റെ പുതിയ തീരുമാനം. ഒമിക്രോൺ വ്യാപനവും ഉയർന്ന പണപ്പെരുപ്പവുമാണ് തീരുമാനത്തിനു പിന്നിലെന്നിരിക്കെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പും ഇതിനൊരു ഘടകമായി ചൂണ്ടിക്കാട്ടുന്നു.
നിലവിലെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റേയും (പി പി എഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റേയും (എൻ എസ് സി) പലിശ നിരക്ക് യഥാക്രമം 7.1 ശതമാനവും 6.8 ശതമാനവും ആണ്. ഇത് നാലാം പാദത്തിലും തുടരും.
തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാറിൻ്റെ ഈ തീരുമാനമെന്ന് വിദഗ്ധർ പറയുന്നു.
ഇതിനുള്ള കാരണം പശ്ചിമ ബംഗാൾ കഴിഞ്ഞാൽ ചെറുകിട സമ്പാദ്യ പദ്ധതിയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് ഉത്തർപ്രദേശാണ്. കഴിഞ്ഞ വർഷം ആദ്യം നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനിടെ പലിശ നിരക്ക് കുറയ്ക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ആദ്യ സാമ്പത്തിക പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 1.1% കുറച്ചുകൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കുകയും ചെയ്തു.
ഇതിനു ശേഷം കഴിഞ്ഞ ആറ് പാദങ്ങളിലായി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.