image

30 Jun 2023 10:33 AM GMT

Investments

എസ്ഐപി തുടങ്ങുന്നോ? 5 കാര്യങ്ങൾ അറിയണം

MyFin Desk

starting sip 5 things to know
X

Summary

  • എസ് ഐ പി യിൽ നിക്ഷേപിക്കും മുമ്പ് നിക്ഷേപകന്റെ റിസ്ക് അറിഞ്ഞിരിക്കണം.
  • എസ്ഐപി മൂച്വൽ ഫണ്ടിൽ ലാഭനഷ്ടങ്ങൾ ഉണ്ടാവാം


മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്‌ഐപി). ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് എസ്ഐപി. എന്നാൽ ആദ്യമായി എസ് ഐ പി യിൽ നിക്ഷേപിക്കുന്ന ഒരാൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ദീർഘകാല നിക്ഷേപങ്ങൾക്ക് എസ് ഐ പി അനുയോജ്യമാണ്. എന്നാൽ എസ് ഐ പി യിൽ നിക്ഷേപിക്കും മുമ്പ് നിക്ഷേപന്റെ റിസ്ക് അറിഞ്ഞിരിക്കണം.

സാമ്പത്തിക ലക്ഷ്യങ്ങൾ റിസ്ക് പ്രൊഫൈലുമായി യോജിച്ച് പോവുന്ന മൂച്വൽ ഫണ്ടുകൾ തെരെഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഫണ്ടിന്റെ മുൻകാല പ്രകടനം, എത് തരം അസറ്റ് തെരെഞ്ഞെടുക്കണം, ഫണ്ട്‌ മാനേജരുടെ പ്രകടനം, സ് ഐ പി യിൽ നിക്ഷേപിക്കും മുമ്പ് നിക്ഷേപന്റെ റിസ്ക് അറിഞ്ഞിരിക്കണം.

എന്നിവ പരിഗണിച്ചായിരിക്കണം മൂച്വൽ ഫണ്ടുകൾ തെരെഞ്ഞെടുക്കേണ്ടത്. ഫണ്ടുകൾ തെരഞ്ഞെടുക്കുമ്പോൾ ഇക്വിറ്റി ഫണ്ടുകൾ താരതമ്യേന റിസ്ക് കൂടിയതും നല്ല റിട്ടേൺ ലഭിക്കുന്നതുമാണ്. ഡെറ്റ് ഫണ്ടുകൾ റിട്ടേൺ കുറവാണെങ്കിലും താരതമ്യേന സുരക്ഷിതമാണ്

ഏതു ഫണ്ട്‌ തെരെഞ്ഞെടുക്കണം

മൂച്വൽ ഫണ്ടുകൾ പലതരം ഉണ്ട്. ലാർജ് ക്യാപ്,മിഡ്‌ ക്യാപ്,സ്മാൾ ക്യാപ്, ബാലൻസ്ഡ് ഫണ്ടുകൾ തുടങ്ങി വിവിധ ഫണ്ടുകൾ ഉണ്ട്. ഓരോന്നിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. വിവിധ ഫണ്ടുകളിലൂടെ പോർട്ട്‌ ഫോളിയോ വൈവിധ്യവൽക്കരിച്ചാൽ ബാലൻസിങ്ങിലൂടെ നിക്ഷേപകന്റെ റിസ്ക് കുറച്ച് നല്ല നേട്ടമുണ്ടാക്കാൻ സാധിക്കും. പ്രതിമാസ അടവുകളുള്ള എസ് ഐ പി ആണ് സാധാരണ തെരെഞ്ഞെടുക്കുന്നത്. എന്നാൽ നിക്ഷേപകന്റെ സാമ്പത്തിക ചുറ്റുപാടുകൾ അനുസരിച്ച് പ്രതിവാര അടവുകളോ ത്രൈമാസ അടവുകളോ തെരെഞ്ഞെടുക്കാവുന്നതാണ്.


ഫണ്ട് പ്രകടനം വിലയിരുത്തുക

മൂച്വൽ ഫണ്ടുകളുടെ കഴിഞ്ഞ പത്തുവർഷത്തെ പ്രകടനം. വിലയിരുത്തുന്നത് നല്ലതായിരിക്കും. വ്യത്യസ്ത വിപണി സാഹചര്യങ്ങൾ സ്ഥിരമായ പ്രകടനം കാഴ്ച വെക്കുന്ന ഫണ്ടുകളാവും നല്ലത്. മുൻകാല പ്രകടനം ഉള്ളതുകൊണ്ട് ഭാവിയിൽ നേട്ടം ഉണ്ടാക്കാനുള്ള ഗ്യാരന്റി ആയി കാണാൻ കഴിയില്ലെങ്കിലും ഫണ്ടിനെ ക്കുറിച്ച് ഒരു ഉൾക്കാഴ്ച നൽകുന്നു.

എക്സ്പൻസ് റേഷ്യോ കുറഞ്ഞാൽ

നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഈടാക്കുന്ന ഫീസ് ആണ് എക്സ്പൻസ് റേഷ്യോ അല്ലെങ്കിൽ ചെലവ് അനുപാതം. എക്സ്പൻസ് റേഷ്യോ കുറവ് ആണെങ്കിൽ ദീർഘാകാല അടിസ്ഥാനത്തിൽ ഉയർന്ന വരുമാനം നേടാം. സമാന ഫണ്ടുകളുടെ എക്സ്പൻസ് റേഷ്യോ താരതമ്യം ചെയ്ത് യോജിച്ച മൂച്വൽ ഫണ്ട്‌ തെരെഞ്ഞെടുക്കാവുന്നതാണ്.

എസ്ഐപി തവണകൾ ഓട്ടോമേറ്റ്‌ ചെയ്യണം

മൂച്വൽ ഫണ്ട്‌ എസ് ഐ പി തെരെഞ്ഞെടുക്കുമ്പോൾ എല്ലാ മാസവും ബാങ്കിൽ നിന്ന് പണം സ്വയം മൂച്വൽ ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം വേണം. എല്ലാ മാസവും നമ്മൾ ഓർക്കാതെ തന്നെ എസ് ഐ പി യിലേക്ക് നിക്ഷേപം നടക്കുന്നു

ഫണ്ടിനെ ഇപ്പോഴും നിരീക്ഷിക്കണം

എസ്ഐപി മൂച്വൽ ഫണ്ടുകൾ സാധാരണ ദീർഘകാല അടിസ്ഥാനത്തിൽ ആണ് നിക്ഷേപിക്കുന്നത്.അതിനാൽ ഫണ്ടുകളുടെ മുൻകാല പ്രകടനം വിലയിരുത്തണം. സ്റ്റോക്ക് മാർക്കറ്റിനെ അടിസ്ഥാനമാക്കി എസ്ഐപി മൂച്വൽ ഫണ്ടിൽ ലാഭനഷ്ടങ്ങൾ ഉണ്ടാവാം. അതിനാൽ നിശ്ചിത കാലഘട്ടങ്ങളിൽ വിലയിരുത്തി ആവശ്യമുള്ള മാറ്റങ്ങൾ വരുത്തേണ്ടതാണ്. ദീര്ഘകാലാടിസ്ഥാനത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മ്യൂച്വൽ ഫണ്ട് എസ്ഐപി നല്ല ഒരു നിക്ഷേപ മാർഗമാണ്