28 Feb 2024 1:23 PM GMT
Summary
- ഓരോ ത്രൈമാസത്തിലും കേന്ദ്ര സര്‍ക്കാരാണ് എസ് സിഎസ്എസ് ന്റെ പലിശ നിരക്ക് നിശ്ചയിക്കുന്നത്.
- പലിശയെ ഒരു സ്ഥിര വരുമാനമായും പരിഗണിക്കും.
- മുതിര്‍ന്ന പൗരന്മാര്‍ക്കായി സര്‍ക്കാര്‍ പിന്തുണയോടെയുള്ള നിക്ഷേപ പദ്ധതിയാണിത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള നിക്ഷേപ രീതിയാണ് സ്ഥിര നിക്ഷേപങ്ങള്‍. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള നിധിയായാണ് പലരും എഫ്ഡി സ്വരൂപിക്കുന്നത്. അതിനൊപ്പം അതില്‍ നിന്നും ലഭിക്കുന്ന പലിശയെ ഒരു സ്ഥിര വരുമാനമായും പരിഗണിക്കും. സ്ഥിര നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കണം.
പക്ഷേ, മുതിര്‍ന്ന പൗരന്മാരില്‍ പലരും കുറഞ്ഞ നികുതി ബ്രാക്കറ്റില്‍ വരുന്നവരായിരിക്കും. മൂന്ന് വര്‍ഷത്തെ എഫ്ഡിക്ക് 7.75 ശതമാനത്തോളമാണ് നിലവില്‍ ബാങ്കുകള്‍ നല്‍കുന്ന ഉയര്‍ന്ന പലിശ. പ്രമുഖ ബാങ്കുകള്‍ മൂന്ന് വര്‍ഷത്തെ എഫ്ഡിക്ക് നല്‍കുന്ന പലിശ നിരക്കൊന്ന് പരിശോധിക്കാം. ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപത്തിന് നല്‍കുന്ന നിരക്കാണിത്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം
ഈ തുക അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ കഴിയുമോ. എങ്കില്‍ 8.2 ശതമാനം പലിശ നേടാം. മുതിര്‍ന്ന പൗരന്മാര്‍ക്കായി സര്‍ക്കാര്‍ പിന്തുണയോടെയുള്ള നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം.
പോസ്‌റ്റോഫീസുകള്‍, പൊതുമേഖല ബാങ്കുകള്‍ എന്നിവയിലൂടെ എസ് സിഎസ്എസ് ആരംഭിക്കാം. ഓരോ ത്രൈമാസത്തിലും കേന്ദ്ര സര്‍ക്കാരാണ് എസ് സിഎസ്എസ് ന്റെ പലിശ നിരക്ക് നിശ്ചയിക്കുന്നത്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനുള്ളതാണ് നിക്ഷേപ ശുപാര്‍ശയല്ല. നിക്ഷേപ നിരക്കുകള്‍ വിവിധ ബാങ്കുകളുടെ വെബ്‌സൈറ്റുകള്‍ മറ്റ് ബന്ധപ്പെട്ട സ്രോതസുകള്‍ എന്നിവയില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ബാങ്കുകള്‍ വിവിധ കാലയളവുകളില്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. നിക്ഷേപം ആരംഭിക്കും മുമ്പ് അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് നിരക്കുകള്‍ ഉറപ്പാക്കുക.