2 May 2022 2:44 AM GMT
Summary
കൊച്ചി: മീരാന്‍ ഗ്രൂപ്പ് കമ്പനികളുടെ ഭാഗമായുള്ള നന്മ പ്രോപ്പര്‍ട്ടീസിന്റെ 'വണ്‍കൊച്ചി കോംപാക്ട് പ്രീമിയം അപാര്‍ട്‌മെന്റ്' പദ്ധതി ആരംഭിച്ചു. ഒന്നും, രണ്ടും ബെഡ് റൂമുകളുള്ള അപ്പാര്‍ട്‌മെന്റ് പദ്ധതി കൊച്ചിയിലെ വൈറ്റിലയിലാണ് നിര്‍മിക്കുന്നത്. വണ്‍കൊച്ചി പദ്ധതിയില്‍ 455 ഒരു ബെഡ്‌റൂം അപാര്‍ട്‌മെന്റുകളും 452 ഡബിള്‍ ബെഡ്‌റൂം അപാര്‍ട്‌മെന്റുകളുമാണുള്ളത്. വൈറ്റില മെട്രോ സ്റ്റേഷന്‍, മൊബിലിറ്റി ഹബ്ബ് ബസ് സ്റ്റേഷന്‍, വാട്ടര്‍ മെട്രോ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ ദൂരമേയുള്ളുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. "പ്രധാനമായും ആദ്യമായി വീട് വാങ്ങുന്നവരെയാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. അവര്‍ക്ക് […]
കൊച്ചി: മീരാന്‍ ഗ്രൂപ്പ് കമ്പനികളുടെ ഭാഗമായുള്ള നന്മ പ്രോപ്പര്‍ട്ടീസിന്റെ 'വണ്‍കൊച്ചി കോംപാക്ട് പ്രീമിയം അപാര്‍ട്‌മെന്റ്' പദ്ധതി ആരംഭിച്ചു. ഒന്നും, രണ്ടും ബെഡ് റൂമുകളുള്ള അപ്പാര്‍ട്‌മെന്റ് പദ്ധതി കൊച്ചിയിലെ വൈറ്റിലയിലാണ് നിര്‍മിക്കുന്നത്.
വണ്‍കൊച്ചി പദ്ധതിയില്‍ 455 ഒരു ബെഡ്‌റൂം അപാര്‍ട്‌മെന്റുകളും 452 ഡബിള്‍ ബെഡ്‌റൂം അപാര്‍ട്‌മെന്റുകളുമാണുള്ളത്.
വൈറ്റില മെട്രോ സ്റ്റേഷന്‍, മൊബിലിറ്റി ഹബ്ബ് ബസ് സ്റ്റേഷന്‍, വാട്ടര്‍ മെട്രോ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ ദൂരമേയുള്ളുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
"പ്രധാനമായും ആദ്യമായി വീട് വാങ്ങുന്നവരെയാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. അവര്‍ക്ക് തങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്നതും, അതേ സമയം ഗുണനിലവാരമുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചു പണി കഴിപ്പിച്ചതുമായ അപാര്‍ട്ട്മെന്റുകളുമാണ് വണ്‍കൊച്ചി ഉറപ്പ് തരുന്നു", നന്മ പ്രോപ്പര്‍ട്ടീസിന്റെ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.
ഇതുവരെ 20 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറിയ കമ്പനിക്ക് തിരുവനന്തപരും, ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശമുണ്ട്.
പദ്ധതിയുടെ സ്ഥലം, കണക്ടിവിറ്റി, നിര്‍മ്മാണ വസ്തുക്കളുടെ ഗുണനിലവാരം, ഉചിതമായ വില, നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയം എന്നിവ വണ്‍കൊച്ചി പദ്ധതിയുടെ ഭാഗമാവുന്നവര്‍ക്കുള്ള നേട്ടമാണെന്നും നന്മ പ്രോപ്പര്‍ട്ടീസിന്റെ മാനേജിംഗ് ഡയറക്ടര്‍ അഷീന്‍ പാണക്കാട് പറഞ്ഞു.