image

6 April 2022 5:58 AM GMT

Banking

സമ്പന്നനായ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായി ഡിഎല്‍എഫ് ചെയര്‍മാന്‍ രാജീവ് സിംഗ്

MyFin Desk

dlf chairman rajiv sing
X

Summary

  ഡെല്‍ഹി: ഏറ്റവും സമ്പന്നനായ റിയല്‍ എസ്റ്റേറ്റ് സംരംഭകനായി 61,220 കോടി രൂപ ആസ്തിയുള്ള  ഡിഎല്‍എഫ് ചെയര്‍മാന്‍ രാജീവ് സിംഗ്. 52,970 കോടി രൂപ സമ്പത്തുമായി മാക്രോടെക് ഡെവലപ്പേഴ്‌സിന്റെ എംപി ലോധയും കുടുംബവും രണ്ടാം സ്ഥാനത്തെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ റിയല്‍ എസ്റ്റേറ്റ് സംരംഭകരെ അവതരിപ്പിക്കുന്ന ഗ്രോഹ് ഹുറണ്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് റിച്ച് ലിസ്റ്റിന്റെ അഞ്ചാം പതിപ്പ് ഹുറണ്‍ ആന്‍ഡ് ഗ്രോഹ് ഇന്ത്യ പുറത്തിറക്കി. അതാത് റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലെ അവരുടെ ഉടമസ്ഥതയ്ക്ക് ആനുപാതികമായ […]


ഡെല്‍ഹി: ഏറ്റവും സമ്പന്നനായ റിയല്‍ എസ്റ്റേറ്റ് സംരംഭകനായി 61,220 കോടി രൂപ ആസ്തിയുള്ള ഡിഎല്‍എഫ് ചെയര്‍മാന്‍ രാജീവ് സിംഗ്. 52,970 കോടി രൂപ സമ്പത്തുമായി മാക്രോടെക് ഡെവലപ്പേഴ്‌സിന്റെ എംപി ലോധയും കുടുംബവും രണ്ടാം സ്ഥാനത്തെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ റിയല്‍ എസ്റ്റേറ്റ് സംരംഭകരെ അവതരിപ്പിക്കുന്ന ഗ്രോഹ് ഹുറണ്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് റിച്ച് ലിസ്റ്റിന്റെ അഞ്ചാം പതിപ്പ് ഹുറണ്‍ ആന്‍ഡ് ഗ്രോഹ് ഇന്ത്യ പുറത്തിറക്കി. അതാത് റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലെ അവരുടെ ഉടമസ്ഥതയ്ക്ക് ആനുപാതികമായ ആസ്തിയെ അടിസ്ഥാനമാക്കിയുള്ളതാണ് ലിസ്റ്റ്.

26.290 കോടി രൂപ ആസ്തിയുള്ള ചന്ദ്രു രഹേജയും കെ രഹേജയുടെ കുടുംബവും പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. 23,620 കോടി രൂപ ആസ്തിയുമായി എംബസി, ഗ്രൂപ്പിലെ നാലാം സ്ഥാനത്താണ്. 17,250 കോടി രൂപ ആസ്തിയോടെ ജിതേന്ദ്ര വിര്‍വാനി, 16,730 കോടി രൂപയോടെ ബാഗ്മാന്‍ ഡെവലപ്പേഴ്സിന്റെ രാജാ ബാഗ്മാനെ, 15,000 കോടി രൂപയോടെ ജി അമരേന്ദര്‍ റെഡ്ഡി ആന്‍ഡ് ഫാമിലി ഓഫ് ജിഎആര്‍ കോര്‍പ്പറേഷന്‍, 11,400 കോടി രൂപയുടെ ആസ്തിയുള്ള സുഭാഷ് റണ്‍വാളും റണ്‍വാള്‍ ഡവലപ്പേഴ്സിന്റെ കുടുംബവും തുടര്‍ന്നുള്ള സ്ഥാനളിലാണ്.
71 കമ്പനികളില്‍ നിന്നും 14 നഗരങ്ങളില്‍ നിന്നുമുള്ള 100 വ്യക്തികളെയാണ് ഗ്രോഹ് ഹുറണ്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് റിച്ച് ലിസ്റ്റ് 2021 ലേക്ക് പരിഗണിച്ചത്. പട്ടികയിലെ 81 ശതമാനം പേരുടെയും സമ്പത്ത് വര്‍ധിച്ചു, അതില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. ഏകദേശം 13 ശതമാനം പേരുടെ സമ്പത്ത് കുറയുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള താഴ്ന്ന നിലയ്ക്ക് ശേഷം, ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല ഇന്ത്യയിലെ ഏറ്റവും വലിയ വളര്‍ച്ചാ എഞ്ചിനുകളില്‍ ഒന്നായി മാറാന്‍ ഒരുങ്ങുകയാണ്. കോവിഡ് 19, യുക്രെയ്ന്‍ യുദ്ധം ഉണ്ടാക്കിയ പണപ്പെരുപ്പം പോലുള്ള അസാധാരണ ലോക സംഭവങ്ങള്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം ആകര്‍ഷിച്ചുവെന്ന് ഹുറണ്‍ ഇന്ത്യ എംഡിയും ചീഫ് ഗവേഷകനുമായ അനസ് റഹ്‌മാന്‍ ജുനൈദ് പറഞ്ഞു.