നിങ്ങള്‍ വീട്/ ഫളാറ്റ് വാങ്ങാന്‍ ആലോചിക്കുന്നുണ്ടോ? ആദ്യ വീടാണോ? അതായത് നിങ്ങളുടെ പേരില്‍ മറ്റൊരു വാസഗൃഹം ഇല്ല എന്നുറപ്പുണ്ടോ? എങ്കില്‍ താമസം...
നിങ്ങള്‍ വീട്/ ഫളാറ്റ് വാങ്ങാന്‍ ആലോചിക്കുന്നുണ്ടോ? ആദ്യ വീടാണോ? അതായത് നിങ്ങളുടെ പേരില്‍ മറ്റൊരു വാസഗൃഹം ഇല്ല എന്നുറപ്പുണ്ടോ? എങ്കില്‍ താമസം വിന വീട് സ്വന്തമാക്കിക്കോളൂ. കാരണം ബാങ്ക് വായ്പാ തിരിച്ചടവിലെ പലിശയ്ക്കുള്ള ആദായനികുതിയിലെ അധിക ഇളവ് ഈ മാസത്തോടെ അവസാനിക്കും. അതായത് ആദ്യ വീടിന്റെ വായ്പയ്ക്കുള്ള പലിശ തിരിച്ചടവില്‍ 1.5 ലക്ഷം രൂപയുടെ അധിക നികുതി ആനുകൂല്യം 2022 മാര്‍ച്ച് 31 ന് അവസാനിക്കും.
നികുതി ഇളവ്
എല്ലാവര്‍ക്കും വീട, ഒപ്പം തളര്‍ച്ചയില്‍ കിടക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ആനുകൂല്യം, ഈ രണ്ട് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദ്യമായി വീടെടുക്കുന്നവര്‍ക്ക് നികുതി ഇളവില്‍ സര്‍ക്കാര്‍ അധിക ആനുകൂല്യം പ്രഖ്യാപിച്ചത്. 2019 ലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. പിന്നീട് ഇത് 20, 21 വര്‍ഷത്തേയ്ക്ക് കൂടി നീട്ടി. ഇതനുസരിച്ച് ഈ കാലയളവില്‍ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് നിലവിലുള്ള നികുതി ആനുകൂല്യത്തിന് പുറമേ 1.5 ലക്ഷം രൂപയുടെ വാര്‍ഷിക ഇളവ് കൂടി ഉണ്ടാകും. അതായത് ആകെ വായ്പ തിരിച്ചടവിലെ പലിശ ഇനത്തില്‍ 3.5 ലക്ഷം രൂപയുടെ ആദായ നികുതി ഇളവ് ലഭിക്കും. ഇതിനായി ആദായ നികുതി ചട്ടത്തില്‍ പുതിയതായി 80 ഇഇഎ എന്ന സെക്ഷന്‍ കൂടി ചേര്‍ക്കുകയായിരുന്നു.
ആകെ 3.5 ലക്ഷം
സാധാരണ വീട്/ ഫ്‌ളാറ്റ് വാങ്ങുന്നവര്‍ക്ക് പലിശയില്‍ രണ്ട് ലക്ഷം രൂപ വരെ ലഭിക്കുന്ന ആനുകൂല്യത്തിന് (24ബി) പുറമേ മറ്റൊരു 1.5 ലക്ഷം കൂടി ഇങ്ങനെ കൂട്ടിചേര്‍ത്തു. ആദ്യ വീടിന്റെ വായ്പ അടവ് തീരുന്നതു വരെ ഒരോ വര്‍ഷവും ആനുകൂല്യം ക്ലെയിം ചെയ്യാം. ഇത് കൂടാതെ വായ്പയുടെ പ്രിന്‍സിപലിന് 1.5 ലക്ഷം (80 സി) രൂപയുടെ ഇളവ് ഉണ്ടാകും.
നിബന്ധന
പക്ഷെ ഇതിന് ചില നിബന്ധകള്‍ ഉണ്ട്. ഒന്ന് വീടുകളുടെ സ്റ്റ്ാബ് ഡ്യൂട്ടി വാല്യു (ആധാരത്തില്‍ കാണിക്കുന്നത്) 45 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ സ്വന്തം പേരിലുള്ള ആദ്യ വീടായിരിക്കണം. പിന്നീട് മറ്റൊന്ന് സ്വന്തമാക്കുന്നതില്‍ പ്രശ്‌നമില്ല. വായ്പ അനുവദിക്കുന്ന ദിവസം മറ്റൊരു വാസഗൃഹം ഉണ്ടാകരുത് എന്നാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്. അംഗീകൃത ബാങ്കുകളില്‍ നിന്നാകണം വായ്പ. 2022 മാര്‍ച്ച് 31 ന് വായ്പ അനുവദിച്ചുകൊണ്ടുള്ള കത്ത് അപേക്ഷകന് ലഭിക്കുകയാണെങ്കില്‍ വായ്പ എടുക്കുന്നത് അതിന് ശേഷമാണെങ്കിലും ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.