image

7 April 2022 4:14 AM GMT

Banking

നികുതി വിധേയ പിഎഫ് വിഹിതം, രണ്ട് അക്കൗണ്ടുകളാക്കുന്ന നടപടി വൈകുന്നു

MyFin Desk

നികുതി വിധേയ പിഎഫ് വിഹിതം, രണ്ട് അക്കൗണ്ടുകളാക്കുന്ന നടപടി വൈകുന്നു
X

Summary

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ പിഎഫ് വിഹിതമടച്ചവരുടേത് രണ്ട് അക്കൗണ്ടുകളാക്കി മാറ്റുന്ന പ്രക്രിയ ഇനിയും വൈകിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സങ്കീര്‍ണത നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കിയേക്കാമെന്നും വിദ്ഗ്ധര്‍ വിലയിരുത്തുന്നു. പി എഫ് നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് രണ്ട് പിഎഫ് അക്കൗണ്ടുകള്‍ സൂക്ഷിക്കണം എന്ന നിര്‍ദേശം നല്‍കിയത്. ഇതില്‍ ഒന്ന് നികുതി വിധേയ വിഹിതത്തിനും അടുത്തത് നികുതി രഹിത വിഹിതത്തിനും. നികുതി വിധേയ അക്കൗണ്ടില്‍ വരുന്ന വിഹിതത്തിന് ലഭിക്കുന്ന […]


കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ പിഎഫ് വിഹിതമടച്ചവരുടേത് രണ്ട് അക്കൗണ്ടുകളാക്കി മാറ്റുന്ന പ്രക്രിയ ഇനിയും...

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ പിഎഫ് വിഹിതമടച്ചവരുടേത് രണ്ട് അക്കൗണ്ടുകളാക്കി മാറ്റുന്ന പ്രക്രിയ ഇനിയും വൈകിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സങ്കീര്‍ണത നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കിയേക്കാമെന്നും വിദ്ഗ്ധര്‍ വിലയിരുത്തുന്നു. പി എഫ് നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് രണ്ട് പിഎഫ് അക്കൗണ്ടുകള്‍ സൂക്ഷിക്കണം എന്ന നിര്‍ദേശം നല്‍കിയത്. ഇതില്‍ ഒന്ന് നികുതി വിധേയ വിഹിതത്തിനും അടുത്തത് നികുതി രഹിത വിഹിതത്തിനും. നികുതി വിധേയ അക്കൗണ്ടില്‍ വരുന്ന വിഹിതത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഈടാക്കും എന്നായിരുന്നു നികുതി വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ ഇത് പല സ്ഥാപനങ്ങളിലും ഇനിയും തുറന്നിട്ടില്ല.

വ്യക്തികളുടെ ആദായ നികുതി സ്ലാബിന് അനുസരിച്ചാകും ഇവിടെ നികുതി ഈടാക്കുക. തീരുമാനം 2022 സാമ്പത്തിക വര്‍ഷം മുതല്‍ ബാധകമാകും. ഇപിഎഫിലും വിപിഎഫി(വോളന്ററി പ്രോവിഡന്റ് ഫണ്ട്)ലും കൂടി ഒരു സാമ്പത്തിക വര്‍ഷം 2.5 ലക്ഷത്തില്‍ കൂടുതല്‍ വിഹിതമടയ്ക്കുന്നവര്‍ക്കാണ് അതിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കേണ്ടി വരിക. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ എംപ്ലോയര്‍ വിഹിതമടയ്ക്കാത്ത കേസുകളിലാണെങ്കില്‍ അഞ്ച് ലക്ഷം രൂപയാണ് ഈ പരിധി.

ഉദാഹരണത്തിന് ഒരാള്‍ പി എഫ് വിഹിതമായി 2 ലക്ഷം രൂപ ഒരു വര്‍ഷം അടയ്ക്കുന്നുവെന്ന വയ്ക്കുക. അതേസമയം വിപിഎഫ് വിഹിതമായി മറ്റൊരു 2 ലക്ഷവും. ഒുരു സാമ്പത്തിക വര്‍ഷം ആകെ അടച്ച പി എഫ് വിഹിതം നാല് ലക്ഷം രൂപ. ഇതില്‍ 2.5 ലക്ഷം നികുതി രഹിത അക്കൗണ്ടിലാവും പോകുക. ബാക്കി 1.5 ലക്ഷം പലിശ അക്കൗണ്ടിലേക്കും. നിലവിലെ പലിശ നിരക്കനുസരിച്ച് 8.1 ശതമാനമാണ്. ഇതില്‍ രണ്ടാമത്തെ അക്കൗണ്ടിലുള്ള 1.5 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന പലിശയ്ക്കാണ് ആ സാമ്പത്തിക വര്‍ഷം നികുതി നല്‍കേണ്ടത്.

വിപിഎഫ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പിഎഫ് വിഹിതം അടയ്ക്കുന്നതിന് ഇപിഎഫ് (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്) നിലവിലുണ്ട്. ഇതിലേക്ക് തൊഴില്‍ ദാദാവ് എന്ന നിലയ്ക്ക് തുല്യമായ വിഹിതം സര്‍ക്കാരും അടയ്ക്കുന്നുണ്ട്. ഇതിന് പുറമേ സ്വന്തം നിലയ്ക്ക് വിഹിതം (വോളന്ററി പ്രോവിഡന്റ് ഫണ്ട്) അടയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇതിന് തൊഴില്‍ ദാതാവിന്റെ സംഭാവന ഉണ്ടാവില്ല. ഇങ്ങനെ അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വിഹിതം അടയ്ക്കുന്നവരുടെ പലിശവരുമാനത്തിനും ഇതേ രീതിയിലായിരിക്കും നികുതി ഈടാക്കുക. ഇ പി എഫ് ഓര്‍ഗനൈസേഷന്‍ തന്നെയാകും ഇങ്ങനെ നികുതി പിടിക്കുക. 2021 മാര്‍ച്ച് വരെ ഇങ്ങനെ നിക്ഷേപിച്ചവര്‍ക്ക് അതുവരെ നികുതി ബാധകമല്ല.