image

17 Jan 2022 3:53 AM GMT

Banking

ഒന്നിലധികം പി പി എഫ് അക്കൗണ്ടുകളുണ്ടോ, സംയോജിപ്പിക്കാം

MyFin Desk

ഒന്നിലധികം പി പി എഫ് അക്കൗണ്ടുകളുണ്ടോ, സംയോജിപ്പിക്കാം
X

Summary

പി പി എഫ് ചട്ടത്തില്‍ ഒന്നിലധികം അക്കൗണ്ടുകളുണ്ടെങ്കില്‍ അവയെല്ലാം ഒന്നാക്കി മാറ്റണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്.


ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശയും സംരക്ഷണവും ഉറപ്പുള്ളത് കൊണ്ട് പി പി എഫ് (പബ്ലിക് പ്രോവിഡന്റ് ഫണ്ട് ) നിക്ഷേപങ്ങള്‍ക്ക് പൊതുവെ...

 

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശയും സംരക്ഷണവും ഉറപ്പുള്ളത് കൊണ്ട് പി പി എഫ് (പബ്ലിക് പ്രോവിഡന്റ് ഫണ്ട് ) നിക്ഷേപങ്ങള്‍ക്ക് പൊതുവെ സ്വീകാര്യതയുണ്ട്. മികച്ച റിട്ടേണ്‍ കിട്ടുന്നതാണ് ഇതെങ്കിലും അറിവില്ലായ്മ കൊണ്ട് ഒരാള്‍ തന്നെ ഒന്നിലധികം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന പ്രവണതയുണ്ട്.

സര്‍ക്കാര്‍ പലതവണ ഈ കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. പി പി എഫ് ചട്ടത്തില്‍ ഒന്നിലധികം അക്കൗണ്ടുകളുണ്ടെങ്കില്‍ അവയെല്ലാം ഒന്നാക്കി മാറ്റണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഒന്നിലധികം അക്കൗണ്ടുകള്‍

പോസ്റ്റ് ഓഫീസുകളിലോ തിരെഞ്ഞെടുത്ത ബാങ്കുകളിലോ ആര്‍ക്കും സ്വന്തമായി പി പി എഫ് അക്കൗണ്ട് ആരംഭിക്കാം. എന്നാല്‍ ഒരേ സമയം ഒന്നിലധികം അക്കൗണ്ട് ആരംഭിക്കുന്നത് അനുവദനീയമല്ല.

ഇതിന് നിയമ പരിരക്ഷയില്ല. നിക്ഷേപകര്‍ ഒന്നിലധികം അക്കൗണ്ടിലായി പണം പലപ്പോഴും നിക്ഷേപിക്കാറുമുണ്ട്. അതായത് നിക്ഷേപകന് രണ്ട് പി പി എഫ് അക്കൗണ്ട് ഉണ്ടെങ്കില്‍ ഒന്ന് അവസാനിപ്പിക്കേണ്ടി വരും. ഇതിനുള്ള ചട്ടങ്ങള്‍ ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

എന്തൊക്കെ ശ്രദ്ധിക്കാം

  • ഒരു അക്കൗണ്ട് നിലനില്‍ക്കെ മറ്റൊന്ന് ആരംഭിക്കുന്നതും തുടരുന്നതും ക്രമവിരുദ്ധമാണ്. പി പി എഫ് വഴി ഒരു സമയം ഒരു അക്കൗണ്ട് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
  • ഒന്നിലധികം അക്കൗണ്ട് തുടങ്ങിയവര്‍ക്കു വേണ്ടി ധനകാര്യ മന്ത്രാലയം അക്കൗണ്ടുകള്‍ ഒന്നാക്കി മാറ്റാനുള്ള പദ്ധതികളാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ഈ
    സൗകര്യം ഉപയോഗപ്പെടുത്താം.
  • നിക്ഷേപകന്റെ സൗകര്യാര്‍ത്ഥം ഏതെങ്കിലും ഒരു അക്കൗണ്ട് നിലനിര്‍ത്താം. ഒരേ ബാങ്കിനു കീഴിലോ, പോസ്റ്റ് ഓഫീസിലോ ആണെങ്കില്‍ 'പി പി എഫ് ട്രാന്‍ഫര്‍
    അക്കൗണ്ട്' എന്ന സൗകര്യം ഉപയോഗപ്പെടുത്താം.
  • ഏതെങ്കിലും അക്കൗണ്ടിന് വായ്പാ ബാധ്യത നിലവിലുണ്ടെങ്കില്‍ അത് തീര്‍ത്തിട്ട് വേണം സംയോജിപ്പിനുള്ള അപേക്ഷ നല്‍കാന്‍.
  • അക്കൗണ്ട് ഒരുമിച്ചാക്കി കഴിഞ്ഞാല്‍ വാര്‍ഷിക പരിധിയായ 1.50 ലക്ഷം കവിഞ്ഞുള്ള
    തുക നിക്ഷേപകനു പലിശ കണക്കാക്കാതെ തിരികെ നല്‍കുന്നു.
  • പ്രായപൂര്‍ത്തിയാവാത്തവര്‍ക്കുള്ള പി പി എഫ് അക്കൗണ്ട് പ്രത്യേകമായി തന്നെയാണ് പരിഗണിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് കുട്ടികള്‍ക്ക് വേണ്ടി അക്കൗണ്ട് തുടങ്ങാം.
Tags: