image

18 Nov 2024 11:04 AM GMT

Investments

5 വർഷത്തേക്ക് മാസംതോറും 9250 രൂപ നേടാം, പോസ്റ്റ് ഓഫിസിന്റെ ഈ പദ്ധതിയിൽ ചേരൂ

MyFin Desk

5 വർഷത്തേക്ക് മാസംതോറും 9250 രൂപ നേടാം, പോസ്റ്റ് ഓഫിസിന്റെ ഈ പദ്ധതിയിൽ ചേരൂ
X

Summary

1000 രൂപ അടച്ച് അക്കൗണ്ട് തുറക്കാം


പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് 'പ്രതിമാസ വരുമാന പദ്ധതി'. നിക്ഷേപ തുകയുടെ പലിശ മാസം തോറും ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഒരാൾക്ക് 1000 രൂപ മുതൽ 9 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം. നിക്ഷേപകന് വ്യക്തിഗതമായോ ജോയിൻ്റ് അക്കൗണ്ടുകളിലോ പണം നിക്ഷേപിച്ച് പദ്ധതിയിൽ ചേരാം. ഒറ്റ പ്ലാനിൽ പരമാവധി 9 ലക്ഷം രൂപയും ജോയിൻ്റ് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപയും നിക്ഷേപിക്കാം. അക്കൗണ്ട് തുറന്ന് കൃത്യം ഒരു മാസത്തിന് ശേഷം നിക്ഷേപകന് പലിശ ലഭിക്കാൻ തുടങ്ങും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയും.

ഒരാൾക്ക് ഒറ്റ അക്കൗണ്ടോ മൂന്നു മുതിർന്ന വ്യക്തികൾ ചേർന്ന് ജോയിന്റ് അക്കൗണ്ടോ തുറക്കാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2% കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1% കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. ഇതിനായി നിശ്ചിത അപേക്ഷാ ഫോം പാസ് ബുക്കിനൊപ്പം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ സമർപ്പിക്കണം.