image

15 March 2024 11:33 AM GMT

Investments

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്; 5 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ മികച്ച ഓപ്ഷന്‍

MyFin Desk

guaranteed return, take a look at this 5 year investment
X

Summary

  • നികുതിയിളവ് ലഭിക്കും
  • നിക്ഷേപത്തിന് പരിധിയില്ല
  • അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് നിക്ഷേപം മച്യൂരിറ്റിയാകുന്നത്


അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുള്ള നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. പോസ്‌റ്റോഫീസുകള്‍ വഴിയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. നിക്ഷേപത്തിന് പരിധിയില്ല. പലിശ നിരക്ക് 7.7 ശതമാനമാണ്.

ആര്‍ക്കൊക്കെ നിക്ഷേപിക്കാം

ഒറ്റയ്‌ക്കോ, മൂന്ന് പേര്‍ വരെ ചേര്‍ന്ന് സംയുക്തമായോ നിക്ഷേപ അക്കൗണ്ട് തുറക്കാം. കുട്ടികള്‍ക്കായി മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. പത്ത് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ തന്നെ അക്കൗണ്ട് തുറക്കാം. നിക്ഷേപത്തിന് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി അനുസരിച്ച് നികുതിയിളവ് ലഭിക്കും.

മച്യൂരിറ്റി

നിക്ഷേപം ആരംഭിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് നിക്ഷേപം മച്യൂരിറ്റിയാകുന്നത്. അക്കൗണ്ടുടമയോ, സംയുക്ത അക്കൗണ്ടാണെങ്കില്‍ അക്കൗണ്ടുടമകളില്‍ ആരെങ്കിലുമോ മരിച്ചാല്‍ അഞ്ച് വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാം. കോടതി ഉത്തരവുണ്ടെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാം.

1000 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍

അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപിക്കുന്നത് 60000 രൂപയാണ്. നിലവിലെ 7.7 ശതമാനം പലിശ വെച്ച് കണക്കാക്കിയല്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്നത് 72,905.12 രൂപയാണ്. പലിശയായി ലഭിക്കുന്ന തുക 12,905 രൂപയാണ്.

ബാധ്യത നിരാകരണം: ഇത് നിക്ഷേപ ശുപാര്‍ശയല്ല. പലിശ നിരക്കില്‍ കാലാകാലങ്ങളില്‍ മാറ്റം വരാം. നിക്ഷേപത്തിന് മുമ്പ് പലിശ നിരക്ക് ഉറപ്പാക്കാം. നിക്ഷേപത്തിലൂടെയുണ്ടാകുന്ന നഷ്ടത്തിന് ലേഖകനോ മൈഫിന്‍പോയിന്റോ ഉത്തരവാദിയായിരിക്കില്ല.