5 Feb 2022 4:25 AM GMT
Summary
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് അതോറിറ്റി (പി എഫ് ആര്‍ ഡി എ) നിയന്ത്രിക്കുന്ന ഒന്നാണ് ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍ പി എസ്). കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ വകുപ്പിന്റെ കീഴിലാണ് പെന്‍ഷന്‍ സ്‌ക്കീം നടപ്പിലാക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍, പെന്‍ഷന്‍കാര്‍ക്കായി സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി (സി ആര്‍ എ) പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് പെന്‍ഷന്‍ അനുവദിക്കുക. ദേശീയ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട്് നിങ്ങള്‍ക്ക് എത് തരത്തിലുള്ള പരാതികളുണ്ടെങ്കിലും അവ രജിസ്റ്റര്‍ […]
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് അതോറിറ്റി (പി എഫ് ആര്‍ ഡി എ) നിയന്ത്രിക്കുന്ന ഒന്നാണ് ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍ പി എസ്). കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ വകുപ്പിന്റെ കീഴിലാണ് പെന്‍ഷന്‍ സ്‌ക്കീം നടപ്പിലാക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍, പെന്‍ഷന്‍കാര്‍ക്കായി സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി (സി ആര്‍ എ) പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് പെന്‍ഷന്‍ അനുവദിക്കുക. ദേശീയ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട്് നിങ്ങള്‍ക്ക് എത് തരത്തിലുള്ള പരാതികളുണ്ടെങ്കിലും അവ രജിസ്റ്റര്‍ ചെയ്യാന്‍ മാര്‍ഗമുണ്ട്. വിവിധ രീതികളില്‍ എന്‍ പി എസ് അധികാരികള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.
പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം
നിങ്ങള്‍ക്ക് പരാതി ഓണ്‍ലൈനായോ സെന്‍ട്രല്‍ ഗ്രീവന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്കോ (cgms) നേരിട്ടോ എന്‍ പി എസ് സി ആര്‍ എ കോള്‍ സെന്റര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
ദേശീയ പെന്‍ഷന്‍ വരിക്കാരന് സെന്‍ട്രല്‍ ഗ്രീവന്‍സ് മാനേജ്‌മെന്റ സിസ്റ്റത്തില്‍ ഓണ്‍ലൈന്‍ പരാതി രജിസ്റ്റര്‍ ചെയ്യാം. പെര്‍മെനന്റ റിട്ടയര്‍മെന്റ അക്കൗണ്ട് നമ്പര്‍ (PRAN) വിശദാംശങ്ങള്‍ ലഭ്യമാണെങ്കില്‍ അത് പൂരിപ്പിക്കണം. ഇല്ലെങ്കില്‍, പോയിന്റ ഓഫ് പ്രസന്‍സ് (POP) രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ നല്‍കണം. പരാതിയുടെ വിശദാംശങ്ങള്‍ ഫോമില്‍ പൂരിപ്പിക്കുകയും അനുബന്ധ രേഖകള്‍ അപ് ലോഡ്
ചെയ്യുകയും ചെയ്യാം. പരാതി സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ഒരു ടോക്കണ്‍ നമ്പര്‍ സ്‌ക്രീനില്‍ കാണാം. പരാതിയുടെ ഭാവി റഫറന്‍സിനും ട്രാക്കിംഗിനും ഈ നമ്പര്‍ ഉപയോഗിക്കാം.
വിളിച്ച് പറയാം
സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി കോള്‍ സെന്ററുമായി ബന്ധപ്പെട്ട് ടോള്‍ ഫ്രീ നമ്പറില്‍ പരാതി നല്‍കാം. എന്‍ പി എസ് അക്കൗണ്ട് തുറക്കുന്ന സമയത്ത് അനുവദിച്ച ടി-പിന്‍ നല്‍കി കൊണ്ട് വേണം പരാതികള്‍ സമര്‍പ്പിക്കാന്‍. പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, ഭാവി റഫറന്‍സിനായി ഒരു ടോക്കണ്‍ നമ്പര്‍ ലഭിക്കും.
രേഖാമൂലം സമര്‍പ്പിക്കാം
രേഖാമൂലമുള്ള പരാതികള്‍ പോയിന്റ് ഓഫ് പ്രസന്‍സ് സര്‍വീസ് പ്രൊവൈഡേഴ്‌സിന് (POP-SP) സമര്‍പ്പിക്കാം. അവിടെ നിന്നും പരാതി സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി സെന്‍ട്രല്‍ ഗ്രീവന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് കൈമാറും. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ ഓഫ് പ്രസന്‍സ് സര്‍വീസ് പ്രൊവൈ്‌ഡേഴ് സില്‍ നിന്നും ഒരു ടോക്കണ്‍ നമ്പര്‍ ലഭിക്കും.
പരാതി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ലഭിച്ച് ടോക്കണ്‍ നമ്പര്‍ നല്‍കി ഓണ്‍ലൈന്‍ സി ജി എം എസില്‍ പരാതി പരിഹാരത്തിന്റെ നിലവിലെ സ്ഥിതി അറിയാന്‍ കഴിയും. പരാതിക്കാരന്‍ പരിഹാരത്തില്‍ തൃപ്തനല്ലെങ്കില്‍, പരാതി പരിഹാര ഓഫീസറെ അഭിസംബോധന ചെയ്യുന്ന കത്തോ, ഇ-മെയിലോ ആയി എന്‍ പി എസ് ട്രസ്റ്റിന് പരാതി നല്‍കാം.