22 Sep 2023 8:08 AM GMT
കൊച്ചി: എം മാത്യു മുത്തൂറ്റ് ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണ നാണയങ്ങള്‍ പുറത്തിറക്കി. മധുരയിലെ പിള്ളയാര്‍പട്ടി കര്‍പ്പഗ വിനായഗര്‍ ക്ഷേത്രത്തിലാണ് സ്വര്‍ണ്ണ നാണയം പുറത്തിറക്കിയത്. നാണയം 24 കാരറ്റിന്റെ ഒന്ന്, രണ്ട്, നാല്, എട്ട് ഗ്രാമുകളില്‍ ലഭ്യമാണ്. ഗണപതി മൂഷികനൊപ്പം ഇരിക്കുന്ന 3ഡി രൂപമാണ് നാണയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് ശാഖകളില്‍ നിന്നോ, കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായോ ഗണേശ സ്വര്‍ണ്ണനാണയങ്ങള്‍ വാങ്ങാം.
കാരക്കുടി മാനേജിംഗ് ട്രസ്റ്റി ജി. എ. സ്വാമിനാഥന്‍ മറ്റ് ട്രസ്റ്റികളായ തണ്ണീര്‍ മലൈ, പിച്ചൈ കുറുക്കല്‍ എന്നിവര്‍ക്കൊപ്പം ഡെപ്യൂട്ടി ചീഫ് ഓപറേറ്റിങ് ഓഫീസര്‍ (എംഎംഎഫ്എല്‍) സെന്‍മോന്‍ പി.വി, അസോസിയേറ്റ് വൈസ് പ്രസിഡന്റ് (എംആര്‍ജി) ജിസണ്‍ തോമസ്, സീനിയര്‍ സോണല്‍ മാനേജര്‍ (എംഎംഎഫ്എല്‍) പി. ബാലസുബ്രഹ്‌മണ്യന്‍, സെയില്‍സ് മാനേജര്‍ (എംഎംഎഫ്എല്‍) ധനേഷ് പത്മനാഭന്‍, മധുര മേഖല ആര്‍എം കെ. നെപ്പോളിയന്‍, ട്രിച്ചി മേഖല എഎം എ. ഹെന്‍ഡ്രി രാജ, മന മധുരൈ മേഖല എഎം ധനഞ്ജയന്‍, തിരുപ്പത്തൂര്‍ ബ്രാഞ്ച് ബിഎം മുബാറക് അലി എന്നിവരുടെ സാന്നിധ്യത്തിലാണ് നാണയം പുറത്തിറക്കിയത്.
ഇന്ത്യന്‍ കലയും സംസ്‌കാരവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിത്. ഈ നാണയം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതും അവരുടെ വിശ്വാസത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. ഉപഭോക്താക്കള്‍ക്കിടയില്‍ നിക്ഷേപ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമുണ്ടെന്നും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് മുന്‍കൂറായി പേയ്‌മെന്റുകള്‍ നടത്തി സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങാമെന്നും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് സിഇഒ പി ഇ മത്തായി പറഞ്ഞു.