23 Sept 2023 11:19 AM IST
Summary
- കടപ്പത്രങ്ങളുടെ മുഖവില 1,000 രൂപയാണ്.
- . ചെറുകിട നിക്ഷേപകര്‍ക്ക് കോര്‍പറേറ്റുകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഒരു ശതമാനം കൂടുതല്‍ പലിശ ലഭിക്കും.
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രങ്ങളിലൂടെ (സെക്യേര്‍ഡ്, റിഡീമബിള്‍ നോണ്‍-കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍-എന്‍സിഡി) 700 കോടി രൂപ സമാഹരിക്കും. സെപ്റ്റംബര്‍ 21 ന് ആരംഭിച്ച ഇഷ്യു ഒക്ടോബര്‍ ആറിന് അവസാനിക്കും. കടപ്പത്രങ്ങളുടെ മുഖവില 1,000 രൂപയാണ്.
എന്‍സിഡി ഉടമകള്‍ക്ക് 8.75 ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ പലിശ ലഭിക്കും. ചെറുകിട നിക്ഷേപകര്‍ക്ക് കോര്‍പറേറ്റുകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഒരു ശതമാനം കൂടുതല്‍ പലിശ ലഭിക്കും. ഐസിആര്‍എയുടെ ഡബിള്‍ എപ്ലസ് റേറ്റിംഗാണ് എന്‍സിഡിക്കുള്ളത്.