26 Sep 2023 10:56 AM GMT
Summary
- ആയിരം രൂപയാണ് ഇഷ്യുവിന്റെ മുഖ വില.
- സെപ്റ്റംബര്‍ 21 ന് ആരംഭിച്ച ഇഷ്യു ഒക്ടോബര്‍ ആറിന് അവസാനിക്കും.
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപത്രങ്ങള്‍ക്ക് (എന്‍സിഡി) ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചു. എന്‍സിഡിയുടെ 32-ാമത് ഇഷ്യൂ വഴി ആദ്യ ദിനം 770.35 കോടിയുടെ ധനസമാഹരണമാണ് നടത്തിയത്. നൂറ് കോടി രൂപയാണ് എന്‍സിഡിയുടെ അടിസ്ഥാന സമാഹരണം. ഇതിനു പുറമെ 600 കോടി രൂപ വരെ ഓവര്‍സബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനും ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ 21 ന് ആരംഭിച്ച ഇഷ്യു ഒക്ടോബര്‍ ആറിന് അവസാനിക്കും. ആയിരം രൂപയാണ് ഇഷ്യുവിന്റെ മുഖ വില. എന്‍സിഡി ഉടമകള്‍ക്ക് 8.75 ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ പലിശ ലഭിക്കും. ഐസിആര്‍എയുടെ ഡബിള്‍ എപ്ലസ് റേറ്റിംഗാണ് എന്‍സിഡിക്കുള്ളത്.