image

5 Aug 2023 11:48 AM GMT

Investments

8600 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി മഹിളാ സമ്മാൻ സേവിങ്സ് സ്‌കീം; പദ്ധതി 2025 മാർച്ച് വരെ മാത്രം

MyFin Desk

mahila samman savings scheme
X

Summary

  • ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒറ്റ തവണ ചെറുകിട സമ്പാദ്യ പദ്ധതി
  • മൊത്തം നിക്ഷേപം 8600 കോടി രൂപ കവിഞ്ഞു
  • തുറന്നത് 14 ലക്ഷത്തിലധികം അക്കൗണ്ടുകൾ


ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒറ്റ തവണ ചെറുകിട സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീം. ഈ സ്കീമിന് കീഴിലുള്ള മൊത്തം നിക്ഷേപം 8600 കോടി രൂപ കവിഞ്ഞതായി കേന്ദ്ര ധനകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ലോകസഭയിൽ പുറത്ത് വിട്ട കണക്കുകൾ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലായി 14 ലക്ഷത്തിലധികം അക്കൗണ്ടുകളും തുറന്നു.

ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ

ഏറ്റവും കൂടുതൽ എംഎസ്എസ്സി സ്കീം അക്കൗണ്ടുകൾ തുറന്ന മഹാരാഷ്ട്രയിൽ ആണ്. തൊട്ടു പിന്നാലെ യഥാക്രമം തമിഴ് നാട് ആന്ധ്രാപ്രദേശ് കർണാടക എന്നീ സംസ്ഥാനങ്ങളും ഉണ്ട്.

ഏറ്റവും കുറവ് അക്കൗണ്ടുകൾ തുറന്നത് യഥാ ക്രമം അരുണാചൽ പ്രദേശ്, ബീഹാർ ഗോവ, ഹരിയാന ജാർഖണ്ഡ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാ‌ൻഡ്, സിക്കിം,ത്രിപുര എന്നിവിടങ്ങളിൽ ആണ്.

എന്താണ് മഹിളാ സമ്മാൻ സേവിങ്സ് സ്കീം?

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സർക്കാർ പുതുതായി ആരംഭിച്ച ചെറുകിട സമ്പാദ്യ പദ്ധതി ആണ് മഹിളാ സമ്മാൻ സേവിങ്സ് സ്കീം. പെൺകുട്ടികളുൾപ്പെടെ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും എം എസ് എം ഇ അക്കൗണ്ട് തുറക്കാം. അക്കൗണ്ട് ആരംഭിക്കാനുള്ള മിനിമം തുക 1000 രൂപ യാണ്. ഈ സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 2 ലക്ഷം രൂപ. സ്ത്രീകൾക്ക് മാത്രമായുള്ള ലഘു സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് 7.5 ശതമാനം ആണ്.

മൂന്നുമാസം കൂടുമ്പോൾ പലിശ കൂട്ടിച്ചേർക്കുന്നു.

ഭാഗികമായുള്ള പിൻവലിക്കാനുള്ള സൗകര്യവും ചില പ്രത്യേക സാഹചര്യങ്ങളിൽ കാലാവധി കഴിയും മുമ്പേ അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കും. പോസ്റ്റ്‌ ഓഫീസ് ഓഫീസ് വഴിയും എല്ലാ പൊതുമേഖലാ ബാങ്കുകൾ വഴിയും തെരഞ്ഞെടുത്ത 4 സ്വകാര്യ ബാങ്കുകൾ വഴിയും അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്. അക്കൗണ്ട് തുറക്കാം. 2025 മാർച്ച് വരെ ഈ പദ്ധതി ലഭ്യമാവും