20 Jan 2024 8:16 AM GMT
Summary
- കുറഞ്ഞത് 20 വയസ്സ് പ്രവേശന പ്രായം അനുവദിക്കുന്നു
- 1 ആന്വിറ്റി ഓപ്ഷനുകള്‍ പോളിസി ഉടമകള്‍ക്ക് ലഭ്യമാണ്
- തിങ്കളാഴ്ച മുതല്‍ പ്ലാന്‍ നിലവില്‍ വരും.
ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) പുതിയ സേവിംഗ് ആന്‍ഡ് ആന്വിറ്റി പ്ലാന്‍ ജീവന്‍ ധാര II വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മുതല്‍ പ്ലാന്‍ ലഭ്യമാവും. ഒരു വ്യക്തിക്ക്, സേവിംഗ്സ്, ഡിഫെര്‍ഡ് ആന്വിറ്റി പ്ലാന്‍, കുറഞ്ഞത് 20 വയസ്സ് പ്രവേശന പ്രായം അനുവദിക്കുന്നു.
ആരംഭം മുതല്‍ ആന്വിറ്റി ഉറപ്പുനല്‍കുന്നു. 11 ആന്വിറ്റി ഓപ്ഷനുകള്‍ പോളിസി ഉടമകള്‍ക്ക് ലഭ്യമാണെന്ന് എല്‍ഐസി പ്രസ്താവനയില്‍ പറഞ്ഞു.
എല്‍ഐസി ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മൊഹന്തി പ്ലാന്‍ അനാച്ഛാദനം ചെയ്തു. നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ് പ്ലാന്‍ മാറ്റിവയ്ക്കല്‍ കാലയളവില്‍ ലൈഫ് കവര്‍ നല്‍കുകയും ഉയര്‍ന്ന പ്രായത്തില്‍ ഉയര്‍ന്ന ആന്വിറ്റി നിരക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
പ്രീമിയം/പര്‍ച്ചേസ് പ്രൈസ് റിട്ടേണ്‍ സഹിതം ആന്വിറ്റി ഓപ്ഷനുകള്‍ക്ക് കീഴില്‍ ഡിഫര്‍മെന്റ് കാലയളവില്‍ ലോണ്‍ സൗകര്യം ലഭ്യമാകും.