image

13 Jun 2022 10:35 AM IST

IPO

എല്‍ഐസി: ഓഹരി ഉടമകള്‍ക്ക് നഷ്ടം 1.5 ലക്ഷം കോടി രൂപയിലധികം

MyFin Desk

എല്‍ഐസി: ഓഹരി ഉടമകള്‍ക്ക് നഷ്ടം 1.5 ലക്ഷം കോടി രൂപയിലധികം
X

Summary

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍  കാര്യമായ പുരോഗതിയില്ലാതെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച ഇന്‍ട്രാഡേ ട്രേഡില്‍ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് താഴ്ന്ന ഓഹരി വലിയ നഷ്ടമാണ് നിക്ഷേപകരില്‍ അതുവരെ ഉണ്ടാക്കിയത്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ കമ്പനിയുടെ വിപണി മൂലധനം 6 ലക്ഷം കോടിയില്‍ നിന്നും 4.49 ലക്ഷം കോടി(4,48,885.09) രൂപയായി. ഓഹരിക്ക് 949 രൂപയായിരുന്നു ഇഷ്യൂ വില. വെള്ളിയായ്‌ഴ്ച വരെ 25 ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓഹരി ലിസ്റ്റ് ചെയ്ത് വെള്ളിയാഴ്ച വരെ […]


ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ കാര്യമായ പുരോഗതിയില്ലാതെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച ഇന്‍ട്രാഡേ ട്രേഡില്‍ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് താഴ്ന്ന ഓഹരി വലിയ നഷ്ടമാണ് നിക്ഷേപകരില്‍ അതുവരെ ഉണ്ടാക്കിയത്.
വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ കമ്പനിയുടെ വിപണി മൂലധനം 6 ലക്ഷം കോടിയില്‍ നിന്നും 4.49 ലക്ഷം കോടി(4,48,885.09) രൂപയായി. ഓഹരിക്ക് 949 രൂപയായിരുന്നു ഇഷ്യൂ വില. വെള്ളിയായ്‌ഴ്ച വരെ 25 ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഓഹരി ലിസ്റ്റ് ചെയ്ത് വെള്ളിയാഴ്ച വരെ ഒരു മാസത്തിനുള്ളില്‍ ഓഹരിയുടമകള്‍ക്ക് നഷ്ടമായത് 1.51 ലക്ഷം കോടി രൂപയാണ്. തിങ്കളാഴ്ച വില വീണ്ടും ഇടിഞ്ഞു.

690.90 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി വെള്ളിയിലെ ക്ലോസിംഗില്‍ നിന്നും 41 രൂപയോളം നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അതായത് ഓഹരി ഉടമകളുടെ നഷ്ടം വീണ്ടും ഉയർന്നു. മെയ് 17 ന് ലിസ്റ്റ് ചെയ്ത ഓഹരി അതിന്റെ ഇഷ്യു വിലയില്‍ നിന്ന് 8 ശതമാനത്തിലധികം നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. 21,000 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) വിജയിച്ചിട്ടും മോശം അരങ്ങേറ്റമാണ് കമ്പനി നടത്തിയത്.