image

7 Jun 2022 12:20 AM GMT

Investments

തമിഴ്‌നാട് മെര്‍ക്കന്റെല്‍ ബാങ്കിന് ഐപിഒ അനുമതി

MyFin Desk

തമിഴ്‌നാട് മെര്‍ക്കന്റെല്‍ ബാങ്കിന് ഐപിഒ അനുമതി
X

Summary

ഡെല്‍ഹി: പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഫണ്ട് സമാഹരണത്തിന് സ്വകാര്യ ബാങ്കായ തമിഴ്‌നാട് മെര്‍ക്കന്റെല്‍ ബാങ്കിന് സെബിയുടെ അംഗീകാരം. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം, 1,58,27,495 പുതിയ ഓഹരികളുടെ വിതരണവും, ഷെയര്‍ഹോള്‍ഡര്‍മാരുടെ 12,505 ഓഹരികളുടെ വില്‍പ്പനയ്ക്കുള്ള ഓഫറും (ഒഎഫ്എസ്) ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഡി പ്രേം പളനിവേല്‍, പ്രിയ രാജന്‍, പ്രഭാകര്‍ മഹാദേവ് ബോബ്ഡെ, നരസിംഹന്‍ കൃഷ്ണമൂര്‍ത്തി, എം മല്ലിഗ റാണി, സുബ്രഹ്‌മണ്യന്‍ വെങ്കിടേശ്വരന്‍ അയ്യര്‍ എന്നിവരുടെ ഓഹരികള്‍ വിറ്റഴിക്കല്‍ കൂടി അടങ്ങിയതാണ് ഒഎഫ്എസ്. 2021 സെപ്റ്റംബറിലാണ് […]


ഡെല്‍ഹി: പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഫണ്ട് സമാഹരണത്തിന് സ്വകാര്യ ബാങ്കായ തമിഴ്‌നാട് മെര്‍ക്കന്റെല്‍ ബാങ്കിന് സെബിയുടെ അംഗീകാരം.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം, 1,58,27,495 പുതിയ ഓഹരികളുടെ വിതരണവും, ഷെയര്‍ഹോള്‍ഡര്‍മാരുടെ 12,505 ഓഹരികളുടെ വില്‍പ്പനയ്ക്കുള്ള ഓഫറും (ഒഎഫ്എസ്) ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഡി പ്രേം പളനിവേല്‍, പ്രിയ രാജന്‍, പ്രഭാകര്‍ മഹാദേവ് ബോബ്ഡെ, നരസിംഹന്‍ കൃഷ്ണമൂര്‍ത്തി, എം മല്ലിഗ റാണി, സുബ്രഹ്‌മണ്യന്‍ വെങ്കിടേശ്വരന്‍ അയ്യര്‍ എന്നിവരുടെ ഓഹരികള്‍ വിറ്റഴിക്കല്‍ കൂടി അടങ്ങിയതാണ് ഒഎഫ്എസ്.

2021 സെപ്റ്റംബറിലാണ് തമിഴ്‌നാട് മെര്‍ക്കന്റെല്‍ ബാങ്ക് ഐപിഒയ്ക്കായി പ്രാഥമിക വിവരങ്ങൾ സെബിയില്‍ നൽകിയത്. ഇക്കഴിഞ്ഞ മേയ് 30 ന് സെബിയുടെ വിലയിരുത്തല്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഐപിഒ നടത്താനുള്ള അനുമതി സെബി നല്‍കി. ഡ്രാഫ്റ്റ് പേപ്പറുകള്‍ അനുസരിച്ച്, പുതിയ ഓഹരി വിതരണത്തില്‍ നിന്നുള്ള മൊത്തം വരുമാനം ബാങ്കിന്റെ ഭാവി മൂലധന ആവശ്യകതകള്‍ നിറവേറ്റാന്‍ വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഏകദേശം 100 വര്‍ഷത്തെ ചരിത്രമുള്ള, രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നാണ് തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്. തൂത്തുക്കുടിയണ് ബാങ്കിന്റെ ആസ്ഥാനം.

പ്രാഥമികമായി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ), കാര്‍ഷിക, റീട്ടെയില്‍ ഉപഭോക്താക്കള്‍ എന്നിവർക്ക് വിപുലമായ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍ ബാങ്ക് നല്‍കുന്നു.

2021 ജൂണ്‍ 30 വരെയുള്ള ഡാറ്റ പ്രാകാരം, ബാങ്കിന് 509 ശാഖകളുണ്ട്. അതില്‍ 106 ശാഖകള്‍ ഗ്രാമങ്ങളിലും, 247 എണ്ണം അര്‍ധ നഗരങ്ങളിലും, 80 നഗരങ്ങളിലും, 76 മെട്രോപൊളിറ്റന്‍ കേന്ദ്രങ്ങളിലുമാണുള്ളത്. 4.93 ദശലക്ഷം ഉപഭോക്തൃ അടിത്തറയുള്ള ബാങ്കില്‍ ഏതാണ്ട് 70 ശതമാനവും അഞ്ച് വര്‍ഷത്തിലേറെയായി ബാങ്കുമായി ബന്ധമുള്ള ഉപഭോക്താക്കളാണ്.