image

5 Aug 2023 6:27 AM GMT

IPO

ടിവിഎസ് സപ്ലൈ ചെയിൻ ഇഷ്യൂ ഓഗസ്റ്റ് 10-ന്

MyFin Desk

ടിവിഎസ് സപ്ലൈ ചെയിൻ ഇഷ്യൂ  ഓഗസ്റ്റ് 10-ന്
X

Summary

  • ഇഷ്യൂ ഓഗസ്റ്റ് 10-ന് തുറക്കും
  • ഓഗസ്റ്റ് 14-ന് അവസാനിക്കും
  • ഇഷ്യൂവിലൂടെ 600 കോടി രൂപ സമാഹരിക്കും


ടിവിഎസ് ഗ്രൂപ്പിന്റെ സപ്ലൈ ചെയിൻ കരമായ ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷന്റെ കന്നി പബ്ളിക് ഇഷ്യു ഓഗസ്റ്റ് 10-ന് ആരംഭിച്ച് 14-ന് അവസാനിക്കും. ഇഷ്യു വഴി 600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1.42 കോടി യൂണിറ്റുകളുടെ ഓഫർ ഫോർ സെയിൽ ഉൾപ്പെടുന്നു. ഓഹരികൾ ഓഗസ്റ്റ് 24ന് ലിസ്റ്റ് ചെയ്യും.

കന്നി ഇഷ്യൂവിൽ നിന്നുള്ള തുക കടം വീട്ടുന്നതിനും കന്പനിയുടെ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും. കമ്പനിയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ടിവിഎസ് എൽഐ യുകെയുടെയും ടിവിഎസ് എസ്സിഎസ് സിംഗപ്പൂറിന്റെയും കടങ്ങളാണ് വീട്ടാനുള്ളത്..

ഒ‌എഫ്‌എസ് പ്രകാരം ഒമേഗ ടിസി ഹോൾഡിംഗ്‌സ് 1.07 കോടി ഓഹരികളും, ടാറ്റ കപിറ്റൽ ഫിനാൻഷ്യൽ 9.84 ലക്ഷം ഓഹരികളും വിൽക്കും. സർഗുണരാജ് രവിചന്ദ്രൻ, ആൻഡ്രൂ ജോൺസ്, രാമലിംഗം ശങ്കർ, എതിരാജൻ ബാലാജി, ടിവിഎസ് മോട്ടോർ കമ്പനി തുടങ്ങിയവരാണ് മറ്റ് ഓഹരി ഉടമകൾ.

ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് 25-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ടിവിഎസ് മൊബിലിറ്റി ഗ്രൂപ്പിന്റെ ഭാഗമായാണ് സപ്ലൈ ചെയിൻ മേഖല പ്രവർത്തിക്കുന്നത്. സപ്ലൈ ചെയിൻ സൊല്യൂഷനുകൾ, നിർമ്മാണം, ഓട്ടോ ഡീലർഷിപ്പ്, ആഫ്റ്റർ മാർക്കറ്റ് വിൽപ്പന എന്നിവയാണ് ടി.വി.സ്. ഗ്രൂപ്പിന്റെ മറ്റു വ്യവസായ മേഖലകൾ.

2023 മാർച്ചിൽ അവസാനിച്ച വർഷത്തിൽ കമ്പനിയുടെ വരുമാനം 10,235 കോടി രൂപയും ലാഭം 41.76 കോടി രൂപയുമാണ്.