image

9 Aug 2023 4:47 AM GMT

IPO

ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ 1800 കോടി രൂപയുടെ ഇഷ്യുവിന്

MyFin Desk

india shelter finance corporation for an issue of rs1800 cr
X

Summary

  • 1000 കോടി രൂപയുടെ പുതിയ ഓഹരികൾ.
  • ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ്‌ചെയ്യും.


കൊച്ചി: ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമാക്കി റീട്ടെയില്‍ മേഖലയില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന അഫോഡബിള്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് 1800 കോടി രൂപ സമാഹരിക്കുന്നതിന് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് അനുമതി തേടി സെബിക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

അഞ്ചു രൂപ മുഖവിലയുള്ള 1000 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 800 കോടി രൂപയുടെ ഓഹരികളുടെ വില്‍പ്പന വാഗ്ദാനവുമാണ് ഇഷ്യുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ്‌ചെയ്യും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര കാപ്പിറ്റല്‍ കമ്പനി ലിമിറ്റഡ്, ആംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.