image

8 Aug 2023 6:42 AM GMT

IPO

എസ്.ബി.എഫ്.സി ഫിനാന്‍സിന് 70 ഇരട്ടി അപേക്ഷകള്‍

MyFin Desk

എസ്.ബി.എഫ്.സി ഫിനാന്‍സിന് 70  ഇരട്ടി അപേക്ഷകള്‍
X

Summary

  • അവസാന ദിവസം 70.16 ഇരട്ടി അപേക്ഷകൾ വന്നു.
  • 13.35 കോടിയുടെ ഓഫറിന് 936.76 കോടി ഓഹരികൾക്കുള്ള അപേക്ഷ കിട്ടി.
  • ഐപിഒ വഴി 1,025 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.


നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ എസ്ബിഎഫ്‌സി ഫിനാൻസിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) അവസാനിച്ചപ്പോള്‍ 70.16 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു.

13.35 കോടിയുടെ ഓഫറിന് 936.76 കോടി ഓഹരികൾക്കുള്ള അപേക്ഷ കിട്ടി. ഓഗസ്റ്റ് 3 ന് ആരംഭിച്ച ഓഫറിന്റെ പ്രൈസ് ബാൻഡ് 54-57 രൂപയായിന്നു. ഓഗസ്റ്റ് 16ന് ഓഹരികൾ ലിസ്റ്റ് ചെയ്യും

ക്ലെർമോണ്ട് ഗ്രൂപ്പും ആർപ്‌വുഡ് ഗ്രൂപ്പിന്റെ പിന്തുണയുള്ള എൻബിഎഫ്‌സി ഐപിഒ വഴി 1,025 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 600 കോടി രൂപയുടെ പുതിയ ഓഹരികളും ആർപ്പ്‌വുഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 425 കോടി രൂപയുടെ ഓഹരികളുമാണുള്ളത്.

ഇഷ്യുവഴി ലഭിക്കുന്ന തുക എസ്ബിഎഫ്‌സിയുടെ ബിസിനസ് വിപുലീകരിക്കുന്നതിനനുസരിച്ച് മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

ഓഗസ്റ്റ് 10-നകം അലോട്ട്മെന്റ് പൂർത്തിയാക്കും 14-നകം നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ഓഹരികൾ മാറ്റുകയും ചെയ്യും. അലോട്ട്മെന്‍റ് കിട്ടാത്തവരുടെ റീഫണ്ട് ഓഗസ്റ്റ് 11 ന് പൂര്‍ത്തിയാക്കും.