image

11 July 2022 7:05 AM GMT

IPO

500 കോടി രൂപയുടെ ഐപിഒ പദ്ധതിയുമായി ജിഎസ്പി ക്രോപ്പ് സയന്‍സ്

MyFin Desk

500 കോടി രൂപയുടെ ഐപിഒ പദ്ധതിയുമായി ജിഎസ്പി ക്രോപ്പ് സയന്‍സ്
X

Summary

ഡെല്‍ഹി: അഗ്രോ-കെമിക്കല്‍ സ്ഥാപനമായ ജിഎസ്പി ക്രോപ്പ് സയന്‍സ് അടുത്ത വര്‍ഷത്തോടെ 500 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ)യ്ക്ക്  ഒരുങ്ങുന്നു.'ഞങ്ങള്‍ ഐപിഒയുടെ പ്രാരംഭ ഘട്ടത്തിലാണ്. ഏകദേശം 500 കോടി രൂപ ഐപിഒ വഴി സമാഹരിക്കും', മാനേജിംഗ് ഡയറക്ടര്‍ ഭവേഷ് ഷാ പറഞ്ഞു. ബിസിനസ്സ് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് ഫണ്ട് ആവശ്യമുള്ള കമ്പനി, ക്യാപിറ്റല്‍  സെബിയില്‍ ഒരു ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് ഉടന്‍ ഫയല്‍ ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്. 1985 ല്‍ സ്ഥാപിതമായ അഹമ്മദാബാദ് ആസ്ഥാനമായുള്ള ജിഎസ്പി ക്രോപ്പ് സയന്‍സ് […]


ഡെല്‍ഹി: അഗ്രോ-കെമിക്കല്‍ സ്ഥാപനമായ ജിഎസ്പി ക്രോപ്പ് സയന്‍സ് അടുത്ത വര്‍ഷത്തോടെ 500 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ)യ്ക്ക് ഒരുങ്ങുന്നു.'ഞങ്ങള്‍ ഐപിഒയുടെ പ്രാരംഭ ഘട്ടത്തിലാണ്. ഏകദേശം 500 കോടി രൂപ ഐപിഒ വഴി സമാഹരിക്കും', മാനേജിംഗ് ഡയറക്ടര്‍ ഭവേഷ് ഷാ പറഞ്ഞു.
ബിസിനസ്സ് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് ഫണ്ട് ആവശ്യമുള്ള കമ്പനി, ക്യാപിറ്റല്‍ സെബിയില്‍ ഒരു ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് ഉടന്‍ ഫയല്‍ ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്. 1985 ല്‍ സ്ഥാപിതമായ അഹമ്മദാബാദ് ആസ്ഥാനമായുള്ള ജിഎസ്പി ക്രോപ്പ് സയന്‍സ് സാങ്കേതിക ഗ്രേഡ് ചേരുവകള്‍, കീടനാശിനികള്‍, കുമിള്‍നാശിനികള്‍, കളനാശിനികള്‍, ജൈവകീടനാശിനികള്‍, വിത്ത് സംസ്‌കരണ രാസവസ്തുക്കള്‍, പൊതുജനാരോഗ്യ ഉത്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നുണ്ട്.
ഗുജറാത്തിലെ ദഹേജില്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാനും പുതിയ പ്രൊഡക്ഷന്‍ ലൈന്‍ സ്ഥാപിക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ഫണ്ട് ഇതിനായി വിനിയോഗിക്കും.
2020-21 ല്‍ 1,000 കോടി രൂപയില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,350 കോടി രൂപയായി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷം വാര്‍ഷിക വരുമാനത്തില്‍ 15-20 ശതമാനം വര്‍ധനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
നിലവില്‍, ജിഎസ്പി ക്രോപ്പ് സയന്‍സിന് ഗുജറാത്തില്‍ രണ്ട്, ജമ്മുവില്‍ ഒന്ന് എന്നിങ്ങനെ മൂന്ന് യൂണിറ്റുകളാണുള്ളത്. ഗുജറാത്തിലെ ദഹേജിലാണ് നാലാമത്തെ യൂണിറ്റ് വരാനിരിക്കുന്നത്. വില്‍പ്പനയുടെ ഭൂരിഭാഗവും മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ്.