image

1 April 2023 6:48 AM GMT

Investments

ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ വര്‍ധന

MyFin Desk

start of financial year more interest on small savings schemes
X

Summary

  • സുകന്യ സമൃദ്ധി അക്കൗണ്ട് സ്‌കീമിന്റെ പലിശ നിരക്കും 40 ബിപിഎസ് വര്‍ധിപ്പിച്ച് 8% ആയി.


ഡെല്‍ഹി: 2023 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ മിക്ക ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക് കേന്ദ്രം വെള്ളിയാഴ്ച 10-70 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് (എന്‍എസ്സി) പലിശ നിരക്കില്‍ 70 ബിപിഎസ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

11 പാദങ്ങളുടെ ഇടവേളയ്ക്ക് ശേഷം, പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി അക്കൗണ്ട് സ്‌കീമിന്റെ പലിശ നിരക്കും 40 ബിപിഎസ് വര്‍ധിപ്പിച്ച് 8% ആയി. നികുതി രഹിത പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) നിരക്ക് തുടര്‍ച്ചയായി 12 പാദങ്ങളില്‍ മാറ്റമില്ലാതെ 7.1% ആയി നിലനിര്‍ത്തിയിരിക്കുകയാണ്.

അതുപോലെ, കിസാന്‍ വികാസ് പത്രയുടെ (120 മാസത്തിനുശേഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍) നിരക്ക് 30 ബിപിഎസ് വീതം 7.5% ആയും പ്രതിമാസ വരുമാന അക്കൗണ്ട് സ്‌കീം 7.4% ആയും ഉയര്‍ത്തി. മറ്റ് ടൈം ഡെപ്പോസിറ്റുകളുടെയും മുതിര്‍ന്ന പൗരന്മാരുടെയും നിരക്ക് 10 മുതല്‍ 20 ബേസിസ് പോയിന്റ് വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.