1 July 2022 1:12 AM GMT
Summary
സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഇത് സ്വര്‍ണത്തിന്റെ ആഭ്യന്തര വിലയെ സ്വാധീനിക്കും. ഇതോടെ ഇന്നത്തെ സ്വര്‍ണ വില പവന് 960 രൂപ ഉയര്‍ന്നു. അതായത് കേരളാ വിപണിയില്‍ ഗ്രാമിന് 120 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പവന് 800 രൂപ ഇടിഞ്ഞിരുന്നു. ഉപഭോഗത്തിനാവശ്യമായ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും രാജ്യം കണ്ടെത്തുന്നത് ഇറക്കുമതിയിലൂടെയുമാണ്. ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതോടെ […]
സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഇത് സ്വര്‍ണത്തിന്റെ ആഭ്യന്തര വിലയെ സ്വാധീനിക്കും. ഇതോടെ ഇന്നത്തെ സ്വര്‍ണ വില പവന് 960 രൂപ ഉയര്‍ന്നു. അതായത് കേരളാ വിപണിയില്‍ ഗ്രാമിന് 120 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പവന് 800 രൂപ ഇടിഞ്ഞിരുന്നു. ഉപഭോഗത്തിനാവശ്യമായ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും രാജ്യം കണ്ടെത്തുന്നത് ഇറക്കുമതിയിലൂടെയുമാണ്. ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതോടെ ഡിമാന്‍ഡ് കുറയ്ക്കാനാണ് ശ്രമിക്കുന്നത്.
കോവിഡ് കാലത്ത് സ്വര്‍ണത്തിന്റെ വാങ്ങല്‍ കുറഞ്ഞിരുന്നെങ്കിലും, 2021 ല്‍ രാജ്യം കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്തിരുന്നു. സ്വര്‍ണം ഇറക്കുമതി കുറയ്ക്കന്നതിനാണ് ഈ നടപടിയെങ്കിലും വ്യവസായ ലോകം നികുതി കുറയ്ക്കണം എന്ന തുടര്‍ച്ചയായി ആവശ്യപ്പെട്ടു വരികയായിരുന്നു. നികുതി ഉയര്‍ത്തിയതോടെ സ്വര്‍ണക്കള്ളക്കടത്തും ഉയരും എന്ന ആശങ്കയുണ്ട്.
കൂടാതെ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഒയിലിന്റെ വിന്റ്ഫാള്‍ നികുതിയും കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് വില ഉയരുന്നതിനാല്‍ ആഭ്യന്തര ഉത്പാദകര്‍ക്ക് ലഭിച്ച അപ്രതീക്ഷിത നേട്ടത്തിനാണ് വിന്റ്ഫാള്‍ നികുതി ഏര്‍പ്പെടുത്തുന്നത്. ഒരു ടണ്ണിന് 23,230 രൂപയാണ് അധികമായി ഏര്‍പ്പെടുത്തിയത്.