image

28 March 2022 10:33 AM GMT

Banking

2300 കോടി രൂപ ഐപിഓ യിലൂടെ സമാഹരിക്കാൻ ജോയ് ആലുക്കാസ്

PTI

2300 കോടി രൂപ ഐപിഓ യിലൂടെ സമാഹരിക്കാൻ ജോയ് ആലുക്കാസ്
X

Summary

ഡെൽഹി: പ്രമുഖ സ്വർണ വ്യാപാരികളായ ജോയ് ആലുക്കാസ് ഐപിഓ യിലൂടെ 2300 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. പുതുതായുള്ള ഓഹരിയിലൂടെയാണ് മുഴുവൻ തുകയും സമാഹരിക്കാനാണ് ഉദ്ദേശമെന്ന് ഡ്രാഫ്റ്റ് റെഡ്‌ഹെറിങ് പ്രോസ്പെക്ടസിൽ പറയുന്നു. സമാഹരിക്കുന്ന തുകയിൽ 1400 രൂപ പഴയ കടങ്ങൾ വീട്ടാനുപയോഗിക്കും; 463.90 കോടിരൂപയാകട്ടെ പുതുതായി എട്ടു ഷോറൂമുകൾ കൂടി തുറക്കാനുപയോഗിക്കും. ബാക്കി തുക കോർപ്പറേറ്റ് ആവശ്യങ്ങൾക്കായിരിക്കും ചെലവാക്കുക. . സ്വർണ്ണം, രത്‌നങ്ങൾ, പ്ലാറ്റിനം ആഭരണങ്ങൾ വിൽക്കുന്ന കമ്പനി അതിന്റെ ൯൦ ശതമാനം വരുമാനവും തെക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ […]


ഡെൽഹി: പ്രമുഖ സ്വർണ വ്യാപാരികളായ ജോയ് ആലുക്കാസ് ഐപിഓ യിലൂടെ 2300 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു.

പുതുതായുള്ള ഓഹരിയിലൂടെയാണ് മുഴുവൻ തുകയും സമാഹരിക്കാനാണ് ഉദ്ദേശമെന്ന് ഡ്രാഫ്റ്റ് റെഡ്‌ഹെറിങ് പ്രോസ്പെക്ടസിൽ പറയുന്നു.

സമാഹരിക്കുന്ന തുകയിൽ 1400 രൂപ പഴയ കടങ്ങൾ വീട്ടാനുപയോഗിക്കും; 463.90 കോടിരൂപയാകട്ടെ പുതുതായി എട്ടു ഷോറൂമുകൾ കൂടി തുറക്കാനുപയോഗിക്കും. ബാക്കി തുക കോർപ്പറേറ്റ് ആവശ്യങ്ങൾക്കായിരിക്കും ചെലവാക്കുക. .

സ്വർണ്ണം, രത്‌നങ്ങൾ, പ്ലാറ്റിനം ആഭരണങ്ങൾ വിൽക്കുന്ന കമ്പനി അതിന്റെ ൯൦ ശതമാനം വരുമാനവും തെക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്നാണ് സംഭരിക്കുന്നത്. അടുത്ത 2 വർഷങ്ങൾക്കുള്ളിൽ തെലുങ്കാന, മഹാരാഷ്ട്ര, ഒഡിഷ, കർണാടക സംസ്ഥാനങ്ങളിലായി കമ്പനി എട്ടു പുതിയ സ്റ്റോറുകൾ ആരംഭിക്കും.

2021-ലെ ജോയ്ആലുക്കാസിന്റെ അറ്റാദായം 471.75 കോടി രൂപ യായിരുന്നു; 2020 -ൽ അത് 40.71 കൂടിയായിരുന്നു.

എഡിൽവെയ്‌സ് ഫിനാൻഷ്യൽ സെർവിസ്സ് മോത്തിലാൽ ഒസ്വാൾ ഇൻവെട്ടോര്സ്, ഹൈട്രോങ് സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ.