image

28 Feb 2022 7:26 AM GMT

Banking

സ്വർണ വിലയില്‍ കുതിപ്പ്, പവന് 528 രൂപ വർദ്ധിച്ചു

MyFin Desk

gold and silver rates
X

gold and silver rates 

Summary

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 528 രൂപ വര്‍ധിച്ച് 37,600 രൂപയില്‍ എത്തി. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 4700 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 37,072 രൂപയായിരുന്നു പവന് വില. റഷ്യ - യുക്രെയിന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ റഷ്യയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പലവിധത്തിലുള്ള ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായത്. രാജ്യാന്തര പേയ്‌മെന്റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ യുഎസും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായിരുന്നു. […]


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 528 രൂപ വര്‍ധിച്ച് 37,600 രൂപയില്‍ എത്തി. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 4700 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 37,072 രൂപയായിരുന്നു പവന് വില.

റഷ്യ - യുക്രെയിന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ റഷ്യയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പലവിധത്തിലുള്ള ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായത്. രാജ്യാന്തര പേയ്‌മെന്റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ യുഎസും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായിരുന്നു. ഇത് റഷ്യയിലെ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ വിദേശ ഇടപാടുകള്‍ പൂര്‍ണമായും നിലയ്ക്കുന്നതിന് കാരണമായേകും. ഇതും സ്വര്‍ണ വിലയുടെ വര്‍ധനവിന് കാരണമായി.