image

24 Feb 2022 12:59 PM IST

Banking

ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില, പവന് 680 രൂപ കൂടി

MyFin Desk

ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില, പവന് 680 രൂപ കൂടി
X

Summary

സംസ്ഥാനത്തെ സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പവന് 680 രൂപ വര്‍ധിച്ച് 37,480 രൂപയായി. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 4,685 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞ് 36,800 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4,600 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഈ മാസം മൂന്നു തവണയാണ് സ്വര്‍ണ വില 37,440ല്‍ എത്തിയത്. എന്നാല്‍ ഇന്നത്തെ വില ഈ റെക്കോര്‍ഡിനെ മറികടന്നു. […]


സംസ്ഥാനത്തെ സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പവന് 680 രൂപ വര്‍ധിച്ച് 37,480 രൂപയായി. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 4,685 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.

കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞ് 36,800 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4,600 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഈ മാസം മൂന്നു തവണയാണ് സ്വര്‍ണ വില 37,440ല്‍ എത്തിയത്. എന്നാല്‍ ഇന്നത്തെ വില ഈ റെക്കോര്‍ഡിനെ മറികടന്നു. 2020 ഓഗസ്റ്റില്‍ പവന് 42,000 രൂപയായതാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ റെക്കോര്‍ഡ് വില.

യുക്രെയിനുമായി റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആഗോള സ്വര്‍ണ വിലയില്‍ വൻ വര്‍ധനവാണുണ്ടായത്.