image

8 May 2024 8:55 AM GMT

Investments

അക്ഷയ തൃതീയ 10 ന്; എങ്ങനെ സ്വര്‍ണം വാങ്ങാം?

MyFin Desk

അക്ഷയ തൃതീയ 10 ന്;  എങ്ങനെ സ്വര്‍ണം വാങ്ങാം?
X

Summary

  • വിവിധ രൂപത്തില്‍ സ്വര്‍ണം വാങ്ങാം
  • അക്ഷയ എന്ന വാക്കിന് നശിക്കാത്തത് എന്നാണ് അര്‍ഥം
  • നല്ല തുടക്കത്തിനുള്ള സമയമായാണ് കണക്കാക്കാറ്‌


അക്ഷയ തൃതീയ ഇന്ത്യക്കാരെ സംബന്ധിച്ച് പുതിയ തുടക്കങ്ങള്‍ക്കുള്ള നല്ല സമയമാണ്. നിക്ഷേപം, കല്യാണം, സ്വര്‍ണം വാങ്ങല്‍ എന്നിവയൊക്കെ അക്ഷയ തൃതീയയ്ക്ക് ചെയ്യാനായി ഒരുങ്ങിയിരിക്കുന്നവര്‍ നിരവധിയാണ്. അക്ഷയ എന്ന വാക്കിന് നശിക്കാത്തത് എന്നാണ് അര്‍ഥം. അതുകൊണ്ട് തന്നെ ഈ ദിവസം എന്തെങ്കിലും വാങ്ങിയാല്‍ അത് ഐശ്വര്യവും സമൃദ്ധിയും നല്‍കുമെന്നാണ് വിശ്വാസം. പരമ്പരാഗതമായി സ്വര്‍ണം വാങ്ങുന്നവരാണ് അധികവും. സ്വര്‍ണം എങ്ങനെ വാങ്ങാമെന്നൊന്നു നോക്കാം.

സ്വര്‍ണം

ആഭരണമായോ, നാണയമായോ സ്വര്‍ണം വാങ്ങുന്നവരുണ്ട്. ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് ശുഭകരമായാണ് ആളുകള്‍ കാണുന്നത്.

ഡിജിറ്റല്‍ ഗോള്‍ഡ്

ഭൗതികമായി സ്വര്‍ണം വാങ്ങിയാല്‍ അത് സൂക്ഷിക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടാണ്. മോഷണം, നഷ്ടപ്പെടുമോ എന്നുള്ള പേടി ഇതൊക്കെയാണ് കാരണം. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിയാല്‍ ഈ പേടി ഒഴിവാക്കാം.

സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട്

ഭൗതിക സ്വര്‍ണ്ണ നിക്ഷേപത്തിന് മറ്റൊരു ഓപ്ഷനാണ് സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി). ഇന്ത്യ ഗവണ്‍മെന്റ് പുറത്തിറക്കുന്ന എസ്ജിബികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുറത്തിറക്കുന്നത്. മൂലധന നേട്ടത്തിനൊപ്പം പലിശ നേട്ടവും എസജിബിക്കുണ്ട്.

ഗോള്‍ഡ് ഇടിഎഫുകള്‍

ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) 99.50% പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിലാണ് നിക്ഷേപിക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും പോലെയാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം. ഓരോ യൂണിറ്റ് സ്വര്‍ണ്ണവും ഗ്രാം അല്ലെങ്കില്‍ പവന്‍ എന്ന നിലയ്ക്കാണ് കണക്കാക്കുന്നത്.