21 Sep 2023 6:17 AM GMT
Summary
- 2021 ലാണ് സ്ഥിര വരുമാന പദ്ധതികളുടെ ഉപമേധാവിയായി അനുരാഗ് മിത്തല്‍ നിയമിതനാകുന്നത്.
കൊച്ചി: യുടിഐ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ സ്ഥിര വരുമാന പദ്ധതികളുടെ മേധാവിയായി അനുരാഗ് മിത്തലിനെ നിയമിച്ചു. നിലവില്‍ സ്ഥിര വരുമാന പദ്ധതികളുടെ ഉപമേധാവിയായി സേവനം ചെയ്യുകയായിരുന്നു. 2021 ലാണ് സ്ഥിര വരുമാന പദ്ധതികളുടെ ഉപമേധാവിയായി അനുരാഗ് മിത്തല്‍ നിയമിതനാകുന്നത്.
സ്ഥിര വരുമാന പദ്ധതികളുടെ ഗവേഷണത്തിലും മാനേജ്മെന്റിലും വൈദഗ്ധ്യം തെളിയിച്ചതാണ് അനുരാഗിന്റെ നേതൃത്വമെന്ന് യുടിഐ എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഇംതിയാസുര്‍ റഹ്‌മാന്‍ പറഞ്ഞു.