17 March 2023 11:06 AM GMT
Summary
ഫോൺ പെയുടെ 1 ബില്യൺ ഡോളർ ധനസമാഹരണത്തിന്റെ ഭാഗമായാണ് തുക സമാഹരിക്കുന്നത്
രാജ്യത്തെ ഏറ്റവും വലിയ ഫിൻ ടെക്ക് സ്ഥാപനമായ ഫോൺ പേ 200 മില്യൺ ഡോളർ സമാഹരിക്കുന്നു. കമ്പനിയുടെ മാതൃ കമ്പനിയായ വാൾമാർട്ടിൽ നിന്നുമാണ് തുക സമാഹരിക്കുന്നത്.
ഇൻഷുറൻസ്, വെൽത്ത് മാനേജ്‌മെന്റ്, വായ്പ, സ്റ്റോക്ക് ബ്രോക്കിങ്, ഓൺലൈൻ ഷോപ്പിംഗ് മുതലായ പുതിയ ബിസിനസുകളിലേക്ക് കമ്പനിയുടെ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തുക സമാഹരിക്കുന്നത്. യുപിഐ ലൈറ്റ്, യുപിഐയിലെ ക്രെഡിറ്റ് എന്നിവയുൾപ്പെടെ, ഇന്ത്യയിലെ യുപിഐ പേയ്‌മെന്റുകളുടെ വളർച്ചയുടെ ഭാഗമാകുന്നതിനും ഇത് സഹായിക്കും.
2015 ലാണ് ഫോൺ പേ സ്ഥാപിതമായത്. കമ്പനിക്ക് നിലവിൽ ഏകദേശം 450 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളത്. മൂന്നിൽ ഒന്ന് ഉപഭോക്താക്കൾ ഫോൺ പേ ഉപയോഗിക്കുന്നുണ്ട്. ഭാരത് ബിൽ പേ സിസ്റ്റത്തിലും ഫോൺ പേ തന്നെയാണ് മുൻ നിരയിലുള്ളത്. ഏകദേശം 45 ശതമാനത്തോളം ഇടപാടുകളും ഫോൺ പേ മുഖേനയാണ് നടക്കുന്നത്. 2017 ലാണ് ഫോൺ പേ ധനകാര്യ സേവനങ്ങൾ നല്കാൻ ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് നിക്ഷേപത്തിനുള്ള അവസരം ഒരുക്കിയായിരുന്നു തുടക്കം. തുടർന്ന് വിവിധ മ്യൂച്ചൽ ഫണ്ടുകൾ, ഇൻഷുറൻസ് ഉത്പന്നങ്ങൾ മുതലായവ അവതരിപ്പിച്ചു.