image

10 Nov 2023 6:36 AM GMT

Investments

ഒക്ടോബറിൽ ഇക്വിറ്റി ഫണ്ടുകളിലെത്തിയത് 20,000 കോടി രൂപയോളം

MyFin Desk

20,000 crore inflows into equity funds in october
X

Summary

  • ഇക്വിറ്റി ഫണ്ടുകളിലായി ആകെ ലഭിച്ച നിക്ഷേപം19,957 കോടി രൂപ
  • നിക്ഷേപകർ ഇക്വിറ്റിയിലും ഡെറ്റ് ഫണ്ടുകളിലും വിശ്വാസമർപ്പിക്കുന്നു


ഒക്ടോബറിലെ ഇക്വിറ്റി ഫണ്ടുകളിലേക്കു ഒഴുകിയെത്തിയത് 19,957 കോടി രൂപ. സെപ്റ്റംബറിലിത് 14,091 കോടി രൂപയായിരുന്നു. നടപ്പുവർഷത്തിലെ ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള മൂന്നാമത്തെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപവുമാണ് ഒക്ടോബറിലേതെന്ന് മ്യൂച്വൽ ഫണ്ടുകളുടെ വ്യവസായ ട്രേഡ് ബോഡിയായ ആംഫിയുടെ (അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

എല്ലാ ഇക്വിറ്റി ഫണ്ട് വിഭാഗങ്ങളില്‍നിന്നു പിന്‍വലിച്ചതിനേക്കാള്‍ കൂടുതൽ തുക നിക്ഷേപമായെത്തിയ നാലാമത്തെ മാസം കൂടിയാണിത്.

സ്‌മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് പദ്ധതികളില്‍ ഒക്ടോബറിൽ 4,495 കോടി രൂപയുടെ നിക്ഷേപമാണെത്മെതിയത്. സെപ്റ്റംബറിലിത് 2,678 കോടി രൂപയായിരുന്നു

രാജ്യത്തെ അസറ്റ് മാനേജ്മെൻ്റ കമ്പനികള്‍ മാനേജ് ചെയ്യുന്ന മൊത്തം ആസ്തി (എയുഎം) 46.72 ലക്ഷം കോടി രൂപയായി ഉയർന്നതായി ആംഫി കണക്കുകള്‍ കാണിക്കുന്നു. ഇത് മുൻ മാസത്തിൽ 46.58 ലക്ഷം കോടി രൂപയായിരുന്നു. അറ്റ ഒഴുക്ക് 80,586 കോടി രൂപ. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്‌ഐപി) വഴിയുള്ള നിക്ഷേപമൊഴഉക്കും വർധിച്ചു. ഒക്ടോബറില്‍ എസ്‌ഐ‌പി വഴിയുള്ള നിക്ഷേപം 16,927.86 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ മാസത്തിലിത് 16,042 കോടി രൂപയായിരുന്നു.

സമ്പദ്‌വ്യവസ്ഥയിലെ പലിശനിരക്ക് ഏതാണ്ട് ഉയർന്ന നിലയില്‍ എത്തിയതായി കരുതുന്ന സാഹചര്യത്തില്‍ ക ദീർഘകാല ഡെറ്റ് ഫണ്ടുകളിലേക്കുള്ള നിക്ഷേപവും ഉയർന്നതായി കാണാം. ഒക്ടോബറിൽ ഈ ഫണ്ടുകളിലേക്ക് 3,656 കോടി രൂപയുടെ നിക്ഷേപമെത്തി. സെപ്തംബറില്‍, ഈ ഫണ്ടുകളില്‍നിന്ന് 3,972 കോടി രൂപ (നെറ്റ്) പുറത്തേക്ക് പോയിരുന്നു.