11 Oct 2023 8:59 AM GMT
Summary
14,091.26 കോടി രൂപയാണ് നിക്ഷേപമായി എത്തിയത്
ഇക്വിറ്റി മ്യൂചല്‍ ഫണ്ട് നിക്ഷേപം സെപ്റ്റംബറില്‍ കുറഞ്ഞു. നിക്ഷേപമായി എത്തിയത്. 14,091.26 കോടി രൂപയാണ്. ഓഗസ്റ്റില്‍ ഇത് 20,245.26 കോടി രൂപയായിരുന്നു.
സ്‌മോള്‍ കാപ് മ്യുചല്‍ ഫണ്ടിലേക്കുള്ള വരവ് കുറഞ്ഞതും ലാര്‍ജ് കാപ് സ്‌കീമില്‍ നിന്നുള്ള പിന്‍വലിക്കല്‍ വര്‍ധിച്ചതുമാണു സെപ്റ്റംബറിലെ ഇടിവിനു കാരണം.
സ്‌മോള്‍ കാപ്ഫണ്ടിലേക്കുള്ള നിക്ഷേപം ഓഗസ്റ്റിലെ 4,264.8 കോടി രൂപയില്‍ നിന്നും സെപ്റ്റംബറില്‍ 2,678.5 കോടി രൂപയായി കുറഞ്ഞു. ലാര്‍ജ് കാപ് ഫണ്ടുകളിലെ നിക്ഷേപങ്ങളും പുറത്തേക്കു പോവുകയാണ്. പിന്‍വലിക്കലിന്‍റെ ശക്തി കുറഞ്ഞുവെന്നു മാത്രം. ഓഗസ്റ്റില്‍ 348.98 കോടി രൂപയാണ് പിന്‍വലിച്ചത്. സെപ്റ്റംബറില്‍ 110.60 കോടി രൂപയും.
ഇഎല്‍എസ്എസ് അഥവാ ടാക്‌സ് സേവിംഗ് ഫണ്ടുകളില്‍നിന്ന് 141.15 കോടി രൂപയുടെ നിക്ഷേപമാണു സെപ്റ്റംബറില്‍ പിന്‍വലിച്ചത്. ഏറ്റവും ഉയര്‍ന്ന പുറത്തേക്കുള്ള ഒഴുക്കിന് സാക്ഷ്യം വഹിച്ചതും ഇഎല്‍എസ്എസ് ആണ്. തുടര്‍ച്ചയായി അഞ്ചാം മാസവും ഈ വിഭാഗത്തില്‍നിന്നും നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കപ്പെട്ട
കൂടുതല്‍ നിക്ഷേപം നടന്നത് സെക്ടറല്‍ വിഭാഗത്തില്‍
ഇക്വിറ്റി മ്യൂചല്‍ ഫണ്ട് വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിച്ചത് സെക്ടറല്‍ / തീമാറ്റിക് വിഭാഗത്തിലാണ്. 3,146.85 കോടി രൂപയാണ് ഈ വിഭാഗത്തിലെ നിക്ഷേപം. കഴിഞ്ഞ നാല് മാസമായി ഈ വിഭാഗത്തിലേക്ക് നിക്ഷേപം ഒഴുകുകയാണ്. രണ്ടാമതായി കൂടുതല്‍ നിക്ഷേപം നടന്നത് സ്‌മോള്‍ കാപ് വിഭാഗത്തിലായിരുന്നു.
ഓഗസ്റ്റിലെ 4,264.82 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വിഭാഗത്തിലേക്കു മൊത്തം 2,678.47 കോടി രൂപയാണു സെപ്റ്റംബറില്‍ എത്തിയത്.