image

8 April 2023 8:45 AM GMT

Investments

മകള്‍ 21ാം വയസ്സില്‍ ലക്ഷപ്രഭുവാകാൻ കേന്ദ്രത്തിന്റെ സുകന്യ സമൃദ്ധി യോജന

MyFin Desk

മകള്‍ 21ാം വയസ്സില്‍ ലക്ഷപ്രഭുവാകാൻ കേന്ദ്രത്തിന്റെ സുകന്യ സമൃദ്ധി യോജന
X

Summary

  • 7.6% മുതല്‍ 8% വരെ പലിശ
  • നികുതിയിളവും ലഭിക്കും ക്ഷ
  • പെണ്‍കുട്ടികള്‍ക്കായി സാമ്പത്തിക സുര


പെണ്‍കുട്ടികളുടെ ഭാവി ഭദ്രമാക്കാന്‍ ഓരോ രക്ഷിതാക്കളും മുന്‍കൂട്ടി ആസൂത്രണങ്ങള്‍ ആരംഭിക്കും. ചിട്ടി മുതല്‍ പലവിധ സമ്പാദ്യപദ്ധതികളില്‍ അംഗങ്ങളാകും. അവരുടെ ഉപരി പഠനത്തിനോ വിവാഹത്തിനോ വേണ്ടിയാണ് ഇങ്ങിനെ ഉറുമ്പ് കരുതിവെക്കും പോലെ വരുമാനത്തില്‍ നിന്ന് ചെറിയ ചെറിയ തുക കരുതിവെക്കുന്നത്. എന്നാല്‍ ഈ കരുതിവെക്കലുകള്‍ വലിയ സമ്പാദ്യമായി വളരുന്നുണ്ടോ എന്ന് എത്ര പേര്‍ ശ്രദ്ധിക്കാറുണ്ട്. നമ്മള്‍ നിക്ഷേപിക്കുന്ന തുക പല മടങ്ങ് വളരുകയും സുരക്ഷിതമായിരിക്കുകയും ചെയ്യുമെന്ന് ഉറപ്പുള്ള സമ്പാദ്യ പദ്ധതികളെ കുറിച്ച് അറിയുകയും നിക്ഷേപിക്കുകയും വേണം.

അത്തരത്തിലുള്ള ഒരു പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ). പെണ്‍മക്കളുടെ സുരക്ഷിതത്വത്തിന് വേണ്ടി സര്‍ക്കാര്‍ നടത്തിവരുന്ന ഈ ചെറുകിട സമ്പാദ്യപദ്ധതിയ്ക്ക് മികച്ച നിരക്കിലാണ് ല ശ പ്രഖ്യാപിച്ചിരിക്കുന്നത്. ദീര്‍ഘകാലത്തേക്ക് 7.6% മുതല്‍ 8% വരെ പലിശ പ്രതീക്ഷിക്കാം. കൂട്ടുപ്പലിശയുടെ രസതന്ത്രം കൂടിയാകുമ്പോള്‍ നിങ്ങളുടെ മകള്‍ വളര്‍ന്ന് 21 വയസ്സുകാരിയാകുമ്പോഴേക്ക് ലക്ഷപ്രഭുവായി മാറാന്‍ മാത്രം ശേഷിയുണ്ട് ഈ സ്‌കീമിന്.

മകള്‍ ജനിച്ച ഉടന്‍ തന്നെ എസ്എസ്‌വൈ സ്‌കീമില്‍ ചേര്‍ന്നാല്‍ 15 വര്‍ഷം വരെ നിക്ഷേപിക്കാം. എത്ര വേഗം ചേരുന്നോ അത്രയും വര്‍ഷം നിക്ഷേപിക്കുന്നതിലൂടെ സമ്പാദ്യം പല മടങ്ങ് വളരും. കുട്ടിയ്ക്ക് 14 വയസ് തികയും വരെ നിക്ഷേപിക്കാം. ഇതിന് ശേഷം പെണ്‍കുട്ടിയ്ക്ക് 18 വയസ്സായാല്‍ മെച്യൂരിറ്റി തുകയുടെ പകുതി വേണമെങ്കില്‍ പിന്‍വലിക്കാന്‍ പറ്റും.

ബാക്കിയുള്ള മെച്യൂരിറ്റി തുക പെണ്‍കുട്ടിയ്ക്ക് 21 വയസ് തികയുമ്പോള്‍ പിന്‍വലിക്കാം. എന്നാല്‍ ഇത്തരത്തില്‍ പിന്‍വലിക്കാതെ വെച്ച് 21 വയസിന് ശേഷം പൂര്‍ണമായും പിന്‍വലിക്കാം.

സുകന്യ സമൃദ്ധി യോജന മെച്യൂരിറ്റി

ഒരാള്‍ മകളുടെ പേരില്‍ എസ്എസ്‌വൈയില്‍ ചേര്‍ന്ന് പ്രതിമാസം 12500 രൂപാ വീതം അടച്ചുകൊണ്ടിരുന്നാല്‍ പതിനഞ്ച് വര്‍ഷം തികയുമ്പോഴേക്കും വലിയൊരു തുകയായി നിക്ഷേപം മാറിയിട്ടുണ്ടാകും. കുറഞ്ഞത് 7.6% പലിശ നിരക്ക് പ്രതീക്ഷിക്കാം. ആദായനികുതി നിയമം സെക്ഷന്‍ 80 സി അനുസരിച്ചുള്ള നികുതിയിളവും എസ്എസ് വൈ സ്‌കീമില്‍ ചേര്‍ന്നാല്‍ ലഭിക്കും. പരമാവധി ഒന്നര ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തിന് നികുതിയിളവായി ലഭിക്കും. മകള്‍ക്ക് 21 വയസ് പൂര്‍ത്തിയായാല്‍ മെച്യൂരിറ്റി തുകയായി ഏകദേശം 41,29,634 രൂപയാണ് ലഭിക്കുക.7.6% നിരക്കിലാണ് ഇത്രയും റിട്ടേണ്‍ ലഭിക്കുന്നത്.

സമൃദ്ധി സുകന്യ യോജനയുടെ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നമ്മള്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക നല്‍കിയാല്‍ മെച്യൂരിറ്റി തുക എത്രയായിരിക്കുമെന്ന് മനസിലാക്കാം. മകളുള്ള രക്ഷിതാക്കളാണെങ്കില്‍ ഇതേ തുക നിക്ഷേപിച്ച് ഇപ്പോള്‍ ഒരു എസ്എസ് വൈ അക്കൗണ്ട് ആരംഭിച്ചാല്‍ മകള്‍ 21ാം വയസില്‍ ലക്ഷപ്രഭുവാകുമെന്ന് ചുരുക്കം.

നികുതി ആനുകൂല്യം

എസ്എസ്‌വൈ സ്‌കീമില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ആനുകൂല്യം ലഭിക്കും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയാണ് പരമാവധി നികുതിയിളവായി ലഭിക്കുക. ആദായ നികുതി നിയമം സെക്ഷന്‍ 80 സി അനുസരിച്ചാണ് ഇളവ് . എസ്എസ് വൈ പലിശയക്കും മെച്യൂരിറ്റി തുകയും പൂര്‍ണമായും നികുതി മുക്തമാണ്.