image

12 July 2022 6:46 AM GMT

Banking

ക്രിപ്റ്റോ മരണശയ്യയിലോ? എക്സ്ചേഞ്ചുകള്‍ ഇന്ത്യ വിടുന്നു

Myfin Editor

ക്രിപ്റ്റോ മരണശയ്യയിലോ? എക്സ്ചേഞ്ചുകള്‍ ഇന്ത്യ വിടുന്നു
X

Summary

  ആഗോളതലത്തില്‍ ക്രിപ്റ്റോ കറന്‍സിയുടെ വിലയിടിയുന്നതിന് പിന്നാലെ മിക്ക ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്കും താഴിടുകയാണ്. ഇന്ത്യയിലെ ക്രിപ്റ്റോ ബിസിനസിന് വേഗത വര്‍ധിപ്പിച്ച വാസിര്‍ എക്സിന്റെ സ്ഥാപകര്‍ രാജ്യം വിട്ടത് ഏതാനും ആഴ്ച്ച മുന്‍പാണ്. വോള്‍ഡ്, സെബ് പേ എന്നീ എക്സ്ചേഞ്ചുകള്‍ സിംഗപ്പൂരിലേക്ക് പ്രവര്‍ത്തനം മാറ്റിയത് ഇതിന് പിന്നാലെയാണ്. രാജ്യത്തെ ഏതാനും ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്ക് നേരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി എടുത്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ) നടത്തിയ […]


ആഗോളതലത്തില്‍ ക്രിപ്റ്റോ കറന്‍സിയുടെ വിലയിടിയുന്നതിന് പിന്നാലെ മിക്ക ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്കും താഴിടുകയാണ്. ഇന്ത്യയിലെ ക്രിപ്റ്റോ ബിസിനസിന് വേഗത വര്‍ധിപ്പിച്ച വാസിര്‍ എക്സിന്റെ സ്ഥാപകര്‍ രാജ്യം വിട്ടത് ഏതാനും ആഴ്ച്ച മുന്‍പാണ്. വോള്‍ഡ്, സെബ് പേ എന്നീ എക്സ്ചേഞ്ചുകള്‍ സിംഗപ്പൂരിലേക്ക് പ്രവര്‍ത്തനം മാറ്റിയത് ഇതിന് പിന്നാലെയാണ്. രാജ്യത്തെ ഏതാനും ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്ക് നേരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി എടുത്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ) നടത്തിയ റെയ്ഡില്‍ 70 കോടി രൂപയാണ് കണ്ടുകെട്ടിയത്.

ഇന്ത്യയിലുടനീളമുള്ള ആറ് ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലാണ് ഡിജിജിഐ റെയ്ഡ് നടത്തിയത്. മുംബൈ സിജിഎസ്ടിയും ഡിജിജിഐയും നടത്തിയ പരിശോധനയിലാണ് എക്‌സ്‌ചേഞ്ചുകളില്‍ 70 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. കോയിന്‍സ്വിച്ച് കുബേര്‍, കോയിന്‍ ഡിസിഎക്‌സ്, ബൈ യു കോയിന്‍, യുനോ കോയിന്‍, വസീര്‍ എക്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ക്രിപ്റ്റോ ഉപഭോക്താക്കള്‍ക്ക് ബിറ്റ്കോയിന്‍, എതെറിയം, റിപ്പിള്‍ തുടങ്ങിയ ഡിജിറ്റല്‍ അസറ്റുകള്‍ ഉപയോഗിച്ച് ഇടപാട് നടത്താന്‍ കഴിയുന്ന പ്ലാറ്റ്ഫോമുകളാണ് ഇവയെല്ലാം. വസീര്‍ എക്സില്‍ 40.5 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തി.

കൂട്ടപിരിച്ചുവിടല്‍

രാജ്യത്തെ ക്രിപ്റ്റോ മേഖലയില്‍ നിന്നും ഇപ്പോള്‍ ആളുകളെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. കോയിന്‍ ബേസ് പിന്തുണയുള്ള വോള്‍ഡ് എന്ന എക്‌സ്‌ചേഞ്ച് സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനാല്‍ എല്ലാ പിന്‍വലിക്കലുകളും, വ്യാപാരവും, നിക്ഷേപങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. 30 ശതമാനത്തോളം ജീവനക്കാരെയും അവര്‍ വെട്ടികുറച്ചിട്ടുണ്ട്.
രാജ്യത്ത് ക്രിപ്റ്റോ മേഖല നിരവധി നിയന്ത്രണങ്ങള്‍ അഭിമുഖീകരിക്കുന്ന സമയത്താണ് കോയിന്‍ബേസിന്റെ പിന്‍വാങ്ങല്‍. ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുള്ള നേട്ടത്തിന് ഉയര്‍ന്ന ആദായ നികുതി ഏര്‍പ്പെടുത്തിയത് മുതല്‍ സര്‍ക്കാരിന്റെ വിവിധ സമീപനങ്ങള്‍ രാജ്യത്തെ ക്രിപ്‌റ്റോ ഇടപാടുകളെ ബാധിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ കോയിന്‍ബേസ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാല്‍ ലോഞ്ചിംഗിനു ശേഷം, രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതോടെ 150-ഓളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

ആഗോളതലത്തിലും മങ്ങല്‍

ആഗോളതലത്തില്‍ നോക്കിയാല്‍ ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ ക്രിപ്‌റ്റോ കറന്‍സി വിപണിയില്‍ നിന്ന് 670 മില്യണ്‍ ഡോളറാണ് നഷ്ടമായത്. ഈ മേഖലയിലെ തട്ടിപ്പുകളെ തുടര്‍ന്നാണ് ഈ ഫണ്ടിന്റെ 97 ശതമാനവും നഷ്ടപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 440 മില്യണായിരുന്നു ക്രിപ്‌റ്റോ വിപണിക്ക് നഷ്ടം നേരിട്ടത്. ഇത്തവണ 52 ശതമാനമായി നഷ്ടം കുതിച്ചുയര്‍ന്നിട്ടുണ്ട്. പ്രധാനമായും നാലു പ്രൊജക്ടുകളിലാണ് ഈ ഫണ്ട് നഷ്ടമായിരിക്കുന്നത്. വികേന്ദ്രീകൃത സ്റ്റേബിള്‍കോയിന്‍ പ്രോട്ടോകോള്‍ എന്നറിയപ്പെടുന്ന ബീന്‍സ്റ്റാക്ക് ,ഹാര്‍മണി ഹോറിസോണ്‍ ബ്രിഡ്ജ്,മിറര്‍ പ്രോട്ടോകോള്‍,ഫെയ് പ്രോട്ടോകോള്‍ എന്നീ പ്രൊജക്ടുകളിലൂടെയാണ് ഇത്രയും പണം നഷ്ടമായത്.