13 Dec 2024 8:59 AM GMT
കോമ്പൗണ്ടിംഗ് : നിക്ഷേപം പലമടങ്ങ് വർദ്ധിപ്പിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് മാജിക്
Karthika Ravindran
Summary
- ആൽബർട്ട് ഐൻസ്റ്റൈൻ ഇതിനെ "ലോകത്തിലെ എട്ടാമത്തെ അത്ഭുതം" എന്ന് വിളിക്കുന്നു
- സ്നോബോളിംഗിന് മാതൃകയിൽ ചെറിയ തുക കാലക്രമേണ വലിയ തുകയാകുന്നു
സാമ്പത്തിക സ്വാതന്ത്ര്യം എന്നത് പലരുടെയും സ്വപ്നമാണ്. ഈ ലക്ഷ്യത്തിലേക്ക് നിങ്ങളെ എത്തിക്കാൻ സഹായിക്കുന്നത്തിനുള്ള ഒരു മാർഗ്ഗമാണ് കോമ്പൗണ്ടിംഗ്. നിങ്ങളുടെ സമ്പത്ത് വളർത്തിയെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സംയുക്ത പലിശ നിക്ഷേപ ഓപ്ഷനുകൾ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. കോമ്പൗണ്ടിംഗ് നിങ്ങളുടെ നിക്ഷേപം കൂടുതൽ വേഗത്തിൽ വളരുവാൻ സഹായിക്കുന്നു. നിങ്ങൾ കൂടുതൽ കാലം നിക്ഷേപം തുടരുന്നത് അനുസരിച്ച്, നിങ്ങൾക്ക് ലാഭം കൂടുതൽ ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. സംയുക്ത പലിശയുടെ ശക്തിയെ ആൽബർട്ട് ഐൻസ്റ്റൈൻ "ലോകത്തിലെ എട്ടാമത്തെ അത്ഭുതം" എന്ന് വിളിക്കുന്നു. ഇതിന് കാരണം, നിങ്ങളുടെ പണം സമയത്തിനൊപ്പം അത്രയും വേഗത്തിൽ വളരുന്നു എന്നതാണ്.
സംയുക്ത പലിശ എങ്ങനെ പ്രവർത്തിക്കുന്നു?
കോംപൗണ്ട് ഇൻവെസ്റ്റ്മെന്റ് എന്നത് നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം വീണ്ടും പ്രിൻസിപ്പൽ തുകയിൽ നിക്ഷേപിച്ച് അധിക ലാഭം ഉണ്ടാക്കുന്ന ഒരു നിക്ഷേപ തന്ത്രമാണ്. ഈ പ്രക്രിയ നിങ്ങളുടെ നിക്ഷേപം കാലക്രമേണ എക്സ്പോണൻഷ്യൽ വളർച്ച കൈവരിക്കാൻ സഹായിക്കുന്നു. സാധാരണ പലിശയിൽ, നിങ്ങൾ നിക്ഷേപിക്കുന്ന തുകയ്ക്ക് മാത്രമാണ് പലിശ ലഭിക്കുന്നത്. എന്നാൽ കോംപൗണ്ട് ഇൻ്ററസ്റ്റ് ഇൻവെസ്റ്റ്മെന്റ് രീതിയിൽ നിങ്ങളുടെ പ്രാരംഭ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ മുതലിൽ തിരികെ ചേർക്കുന്നു. പുതിയ പലിശ വർധിച്ച തുകയിൽ കണക്കാക്കുന്നു, ഇത് നിക്ഷേപം വളരാൻ കാരണമാകുന്നു.
പ്രയോജനങ്ങൾ:
കോംപൗണ്ട് ഇൻവെസ്റ്റ്മെന്റ് നിങ്ങളെ കാലക്രമേണ സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നിങ്ങൾ കൂടുതൽ കാലം നിക്ഷേപിക്കുമ്പോൾ അത്രത്തോളം നിങ്ങൾക്ക് വരുമാനം നേടാനുള്ള സാധ്യത കൂടുതലാണ്.
10 ശതമാനം വാർഷിക പലിശ നിരക്കിൽ നിങ്ങൾ ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നത് പരിഗണിക്കാം. ആദ്യ വർഷം പലിശയായി 10,000 രൂപ ലഭിക്കും. ഇത് വീണ്ടും നിക്ഷേപിക്കുമ്പോൾ, അടുത്ത വർഷം 11,000 രൂപ പലിശ ലഭിക്കും. കാലക്രമേണ, സ്നോബോളിംഗിന് മാതൃകയിൽ ഈ ചെറിയ തുക ഗണ്യമായ തുകയാക്കാൻ കഴിയും
എങ്ങനെ സംയുക്ത പലിശയുടെ ശക്തി പ്രയോജനപ്പെടുത്താം
നേരത്തെ നിക്ഷേപം ആരംഭിക്കുക, സമയം നിങ്ങളുടെ നിക്ഷേപത്തെ വളർത്തുന്നു. സമയത്തിനൊപ്പം നിക്ഷേപം വളർത്താൻ കൂട്ടുപലിശ സഹായിക്കുന്നു. ഉയർന്ന പലിശ നിരക്ക് തിരഞ്ഞെടുക്കുക, ഉയർന്ന പലിശ നിരക്ക് കൂടുതൽ വേഗത്തിലുള്ള വളർച്ചയ്ക്ക് കാരണമാകുന്നു.
കൂട്ടുപലിശ കണക്കാക്കുമ്പോൾ, കോമ്പൗണ്ടിംഗ് കാലയളവുകളുടെ എണ്ണം ഗണ്യമായ വ്യത്യാസം ഉണ്ടാക്കുന്നു. കോമ്പൗണ്ടിംഗ് കാലയളവുകളുടെ എണ്ണം കൂടുന്തോറും കൂട്ടു പലിശയുടെ അളവ് വർദ്ധിക്കുമെന്നതാണ് സംയുക്ത പലിശയുടെ മാജിക്.
നിക്ഷേപ ഓപ്ഷനുകൾ:
ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ, പിപിഎഫ് (പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്), എൻഎസ്‌സി (നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്), ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പ്ലാനുകൾ, ഡെറ്റ് ഫണ്ടുകളിൽ തുടങ്ങിയവ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഇന്ത്യയിലെ ചില മികച്ച സംയുക്ത പലിശ നിക്ഷേപ ഓപ്ഷനുകളാണ്.
സിഡികളും സേവിംഗ്സ് അക്കൗണ്ടുകളും പോലുള്ള കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപങ്ങൾ വളർച്ചയ്ക്ക് സുരക്ഷിതമായ മാർഗമാണ്, എന്നാൽ നിങ്ങൾക്ക് കുറഞ്ഞ വരുമാനം ലഭിക്കാം. റീറ്റുകളും ഡിവിഡന്റ് ഓഹരികളും പോലുള്ള നിക്ഷേപങ്ങൾ നിങ്ങൾക്ക് കൂടുതൽ വരുമാനം നൽകും, എന്നാൽ അവ കൂടുതൽ അപകടസാധ്യതയുള്ളതാണ്.
തീച്ചയായും നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ കൈവരിക്കാൻ കോംപൗണ്ട് ഇൻവെസ്റ്റ്മെന്റ് ഉപയോഗപ്പെടുത്താം. എന്നാൽ ശരിയയായ തീരുമാനം എടുക്കാൻ അതിനെ കുറിച്ച് കൂടുതൽ പഠിക്കുകയും, ഒരു സാമ്പത്തിക ഉപദേശകനെ സമീപിക്കുകയും ചെയ്യുക.