image

18 Jan 2023 8:55 AM

Banking

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് .55% ഉയര്‍ത്തി കനറാ ബാങ്ക്

MyFin Desk

Canara Bank hikes interest rates on fixed deposits
X

Summary

  • ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനം മുതല്‍ 6.50 ശതമാനമായി ഉയര്‍ന്നു. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ നിരക്ക് 3.25 ശതമാനം മുതല്‍ ഏഴ് ശതമാനത്തിലേക്കും എത്തി.


കനറാ ബാങ്ക് രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി. പുതുക്കിയ നിരക്ക് ജനുവരി 18 മുതല്‍ പ്രാബല്യത്തില്‍ വരും. വിവിധ കാലായളവുകളിലുള്ള നിക്ഷേപങ്ങളുടെ നിരക്ക് 0.55 ശതമാനം (55 ബേസിസ് പോയിന്റ്) വരെയാണ് ഉര്‍ത്തിയിട്ടുള്ളത്. ഇതോടെ ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനം മുതല്‍ 6.50 ശതമാനമായി ഉയര്‍ന്നു. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ നിരക്ക് 3.25 ശതമാനം മുതല്‍ ഏഴ് ശതമാനത്തിലേക്കും എത്തി. ബാങ്കിന്റെ 666 ദിവസം പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 7 ഏഴ് ശതമാനമാണ്.

ഏഴു ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി മുതല്‍ 3.25 ശതമാനമാകും പലിശ നിരക്ക്. നിക്ഷേപ കാലാവധി 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.50 ശതമാനം പലിശയാണ് ലഭിക്കുന്നത്. നിക്ഷേപം 180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ 5.50 ശതമാനം പലിശ ലഭിക്കും. ഒരു വര്‍ഷ കാലാവധിയിലുള്ള നിക്ഷേപത്തിന് പലിശ നിരക്ക് .5 ശതമനം (50 ബേസിസ് പോയിന്റ്) ഉയര്‍ത്തി 6.75 ശതമാനമായി.

ഒരു വര്‍ഷത്തില്‍ കൂടുതലുള്ളതും എന്നാല്‍ രണ്ട് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് .55 ശതമാനം ഉയര്‍ത്തി 6.25 ശതമാനത്തില്‍ നിന്ന് 6.80 ശതമാനമാക്കി.രണ്ട് വര്‍ഷത്തില്‍ കൂടുതലുള്ള എന്നാല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 6.80 ശതമാനമാണ് പുതുക്കിയ നിരക്ക്. മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനവും പലിശ ലഭിക്കും.